Categories: Vatican

കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞു

കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞു

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ലോകമാകമാനമുള്ള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രൂരമായ മതമർദ്ദനങ്ങളെ അതിജീവിച്ചുകൊണ്ട് ആഗോള കത്തോലിക്ക സഭ വളർച്ചയുടെ പാതയിൽ.  വത്തിക്കാന്റെ പൊന്തിഫിക്കൽ ഇയർബുക്ക്‌-2018 നോടൊപ്പം പ്രസിദ്ധീകരിച്ച ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സ്ഥിര ഡീക്കന്‍മാരുടേയും മെത്രാന്മാരുടേയും എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ, സെമിനാരി വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു ഉണ്ടായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ആഗോളതലത്തിൽ മാമ്മോദീസ സ്വീകരിച്ചിട്ടുള്ള കത്തോലിക്കരുടെ എണ്ണം 2015-ൽ 128 കോടിയോളമായിരുന്നത് 2016-ൽ 129.9 കോടിയായാണ് ഉയർന്നത്.

തിരുസഭക്ക് ആകെ 5353 മെത്രാന്‍മാരുള്ളപ്പോൾ, നാലു ലക്ഷത്തിലധികം വൈദികരാണ് സേവനം ചെയ്യുന്നത്. സ്ഥിര ഡീക്കന്‍മാരുടെ എണ്ണം 46,312 ആയി ഉയർന്നപ്പോൾ, സന്യസ്ഥ ജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവുണ്ട്. 2010-ൽ എഴുലക്ഷത്തിലധികം കന്യാസ്ത്രീ ഉണ്ടായിരിന്ന സഭയിൽ 659,000 കന്യാസ്ത്രീകളാണ് 2016-ലെ കണക്കുകൾ പ്രകാരം ഉള്ളത്. അതേസമയം ഏഷ്യയിൽ നിന്നുള്ള പൗരോഹിത്യ ദൈവവിളിയിൽ വർദ്ധനവുണ്ടെന്നത് ശ്രദ്ധേയമാണ്.

അമേരിക്കൻ ഭൂഖണ്ഡമാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. മാമോദീസ സ്വീകരിച്ചു കത്തോലിക്ക സഭയിൽ അംഗമായ കത്തോലിക്കരിൽ 48.6 % വും അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളവരാണ്.

അതേസമയം കത്തോലിക്കാ വിശ്വാസം ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്. 2010-ൽ ആഫ്രിക്കയിൽ 18.5 കോടി കത്തോലിക്ക വിശ്വാസികളാണ് ഉണ്ടായിരിന്നത്. 2016-ൽ അത് 22.8 കോടിയായി ഉയർന്നു. തെക്ക് കിഴക്കൻ ഏഷ്യയിലെ 76% കത്തോലിക്കരും ഫിലിപ്പീൻസിൽ നിന്നും ഭാരതത്തിൽ നിന്നുമുള്ളവരാണെന്നും ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കടപ്പാട്‌: പ്രവാചക ശബ്‌ദം

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago