Vatican

50-Ɔο വാർഷികം ആഘോഷിക്കുന്ന ഭിന്നശേഷിക്കാരുടെ ഒളിംപിക്സിന് ഫ്രാൻസിസ് പാപ്പായുടെ ആശംസ

50-Ɔο വാർഷികം ആഘോഷിക്കുന്ന ഭിന്നശേഷിക്കാരുടെ ഒളിംപിക്സിന് ഫ്രാൻസിസ് പാപ്പായുടെ ആശംസ

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: 50-Ɔο വാർഷികം ആഘോഷിക്കുന്ന ഭിന്നശേഷിക്കാരുടെ ഒളിംപിക്സിന് ഫ്രാൻസിസ് പാപ്പായുടെ ആശംസ. പരസ്പര ധാരണയിലും സൗഹൃദത്തിലും വളരാനുള്ള സവിശേഷ സാദ്ധ്യതയും അവസരവുമാണ് കളികൾ. ആയതിനാൽ, ചിക്കാഗോയിൽ ജൂലൈ 17- മുതൽ 21- വരെ നടക്കാൻ പോകുന്ന 2018-ലെ സ്പെഷ്യൽ ഒളിംപിക്സിലൂടെ സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും വെളിച്ചം ലോകത്തിന് പ്രദാനംചെയ്യുമാറാകട്ടെ എന്ന് ആശംസിച്ചു.

ഭിന്നശേഷിക്കാർക്കുള്ള ഒളിംപിക്സ് പ്രസ്ഥാനത്തെ പിന്‍തുണയ്ക്കുന്നവർക്കും പാപ്പാ സന്തോഷവും സമാധാനവും നേർന്നു. ഭിന്നശേഷിക്കാരുടെ ഒളിംപിക് മത്സരത്തിന് 50 വയസ്സ് പൂർത്തിയാവുന്നു. സുവർണ്ണജൂബിലി ആഘോഷ കമ്മിറ്റിയുടെ പ്രതിനിധികളെയും പാപ്പാ അഭിവാദ്യംചെയ്തു.

27-Ɔο തിയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് സ്ഥാപനത്തിന്‍റെ 50-Ɔο വാർഷികം ആഘോഷിക്കുന്ന സ്പെഷ്യൽ ഒളിംപിക്സിന്‍റെ പ്രതിനിധകളെ പാപ്പാ അഭിവാദ്യംചെയ്തത്.

ഭിന്നശേഷിയുള്ളവരുടെ ഒളിപിക്സ് ചിക്കാഗോയിൽ 1968-ലാണ് ആരംഭിച്ചത്. കായികാഭ്യാസത്തിന്‍റെ ചികിത്സാപരമായ ഗുണങ്ങൾ കണ്ടുകൊണ്ട് അമേരിക്കാരായ സാർജൻ ഷ്റിവർ, റോസ്മേരി കെന്നഡി, യൂനിസ് കെന്നഡി, പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡി എന്നിവരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഒളിംപിക്സിന് തുടക്കമായത്. ചിക്കാഗോയിലെ ഈലനോയിൽ 1968-ൽ ആയിരുന്നു ഭിന്നശേഷിക്കാരുടെ ആദ്യ ഒളിംപിക്സ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker