Categories: Daily Reflection

നന്‍മ പ്രവര്‍ത്തിക്കാം നീതി അന്വേഷിക്കാം

നന്‍മ പ്രവര്‍ത്തിക്കാം നീതി അന്വേഷിക്കാം

ഏശ 1:10-17
മത്താ 10:34-11:1

“നിങ്ങളുടെ അകൃത്യങ്ങള്‍  അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍.”

ദൈവത്തിന്റെ വാക്കുകൾ ശ്രവിച്ച്  അകൃത്യങ്ങൾ അവസാനിപ്പിച്ച് നന്മ പ്രവർത്തിക്കാനും, നീതി അന്വേഷിക്കാനും നമ്മെ ഓർമ്മപെടുത്തുകയാണ് ക്രിസ്തു. ജീവിതത്തിൽ നന്മ ചെയ്യാതെയും, നീതി അന്വേഷിക്കാതെയും ദൈവത്തിന് ദഹനബലിയർപ്പിച്ചതു കൊണ്ട് ഒരു നേട്ടവുമില്ല എന്ന് സാരം.

സ്നേഹമുള്ളവരെ, നന്മ ചെയ്യുകയും,  നീതി  അന്വേഷിക്കുകയും ചെയ്യുമ്പോൾ ദൈവീക അനുഗ്രഹം നമ്മുടെ ജീവിതത്തിൽ നിറഞ്ഞൊഴുകും. കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധ്യമല്ല. കാണപ്പെടുന്ന സഹോദരങ്ങൾക്ക് നന്മ ചെയ്യാതെ ദൈവത്തിന് ബലിയർപ്പിച്ചിട്ട് കാര്യമില്ല. നീതിയുക്തമായ ജീവിതം നയിക്കാതെ നീതിയുടെ ഉറവിടമായ  കർത്താവിൽ ആശ്രയിക്കുക സാധ്യമല്ല.

നമ്മുടെ അഹന്ത മാറ്റി സഹോദരന്റെ നന്മയ്ക്ക്  വേണ്ടി പ്രവർത്തിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ നന്മ പ്രവർത്തിയും,  നീതിപരമായ ജീവിതവുമാകണം കർത്താവിന് നൽകുന്ന ബലി. നന്മയും, നീതിയും ബലിയായി മാറുമ്പോൾ ദൈവത്തിന്റെ രക്ഷ നമ്മിലുണ്ടാകും. ആയതിനാൽ,  നന്മയിലൂടെയും, നീതിയിലൂടെയും  ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.

സ്നേഹനാഥ, നന്മതിന്മകൾ തിരിച്ചറിഞ്ഞു നന്മ മാത്രം ജീവിതത്തിൽ സ്വീകരിക്കാനും നീതിയിലൂടെ ജീവിക്കാനായും നമ്മെ അനുഗ്രഹിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

5 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

9 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago