Categories: World

യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകാൻ മെത്രാന്മാരുടെ സിനഡ് വിളിച്ച് ഫ്രാൻസിസ് പാപ്പാ

യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകാൻ മെത്രാന്മാരുടെ സിനഡ് വിളിച്ച് ഫ്രാൻസിസ് പാപ്പാ

ഫാ. ഷെറിൻ ഡൊമിനിക്
റോം: യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ മെത്രാന്മാരുടെ സിനഡ് വിളിച്ചിരിക്കുന്നത്. “യുവജനം, വിശ്വാസം, വിളി സംബന്ധമായ വിവേചിച്ചറിയൽ” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിലുള്ള മെത്രാന്മാരുടെ സിനഡ് ഒക്ടോബർ 3 മുതൽ 28 വരെ റോമിൽ വച്ച് നടത്തപ്പെടുക.
സിൻഡിലൂടെ യുവജനങ്ങളോട് പുതിയൊരു സമീപനത്തിനും ആത്മ പരിശോധനക്കും സഭ തയാറെടുക്കുകയാണ്. ജീവന്റെയും സ്നേഹത്തിന്റെയും പൂർണ്ണതയിലേക്കുള്ള വിളി വിവേചിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും യുവജനങ്ങളെ എങ്ങനെ നയിക്കാമെന്നു ചിന്തിക്കാനും, സുവിശേഷ പ്രഘോഷണത്തിനുള്ള ഫലപ്രദമായ മാർഗങ്ങൾ തിരിച്ചറിയാനും യുവജനങ്ങളോട് തന്നെ ആരായുകയാണ് സിനഡിന്റെ ലക്ഷ്യം.
സഭയും പൗരോഹിത്യവും  സന്യാസവും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലയളവിൽ വിശ്വാസത്തെ പ്രതിയുള്ള  ദൈവ വിളിയുടെ വിവേചിച്ചറിയലിനും തിരഞ്ഞെടുപ്പിലും  ശ്രദ്ധയൂന്നിയുള്ള സിനഡിന്റെ പുതിയ സമീപനങ്ങളെയും കാഴ്ചപ്പാടുകളെയും ഏറെ ശ്രദ്ധയോടു കൂടിയാണ് ലോകം ഉറ്റുനോക്കുന്നത്.
vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

17 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

21 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago