Vatican

സകല നയങ്ങളുടെയും കേന്ദ്രസഥാനത്ത് മനുഷ്യാവകാശങ്ങള്‍ പ്രതിഷ്ഠിക്കപ്പെടണം; ഫ്രാൻസിസ് പാപ്പാ

സകല നയങ്ങളുടെയും കേന്ദ്രസഥാനത്ത് മനുഷ്യാവകാശങ്ങള്‍ പ്രതിഷ്ഠിക്കപ്പെടണം; ഫ്രാൻസിസ് പാപ്പാ

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി: സകല നയങ്ങളുടെയും കേന്ദ്രസഥാനത്ത് മനുഷ്യാവകാശങ്ങള്‍ പ്രതിഷ്ഠിക്കപ്പെടണമെന്ന അഭ്യർത്ഥനയോടെ ഫ്രാൻസിസ് പാപ്പാ. ഐക്യരാഷ്ട്രസഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ 70ാം വാര്‍ഷികത്തോടും ലോകത്തിലെ മനുഷ്യാവകാശസംരക്ഷണത്തിനായുള്ള വിയെന്ന കര്‍മ്മപരിപാടിയുടെയും പ്രഖ്യാപനത്തിന്‍റെയും 25-ാമത് വാര്‍ഷികത്തോടുമനുബന്ധിച്ച് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയും വത്തിക്കാന്റെ മാനവ വികസന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ അഭ്യര്‍ത്ഥന.

“മനുഷ്യാവകാശങ്ങള്‍ ആനുകാലിക ലോകത്തില്‍: പിടിച്ചടക്കലുകളും ഉപേക്ഷകളും തിരസ്കരണങ്ങളും” എന്ന വിചിന്തന പ്രമേയത്തിലൂന്നിയായിരുന്നു ദ്വിദിന അന്താരാഷ്ട്ര സമ്മേള നം

‘വികസന സഹകരണമുൾപ്പെടെയുള്ള എല്ലാ നയങ്ങളുടെയും കേന്ദ്രസ്ഥാനത്ത്, ഒഴുക്കിനെതിരെയാണെങ്കില്‍ പോലും, മനുഷ്യാവകാശങ്ങള്‍ പ്രതിഷ്‌ടിക്കപ്പെടുകയും നടപ്പിലാക്കുകയും വേണമെന്ന്’ ഭരണപരമായ ഉത്തരവാദിത്വമുള്ളവരോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

മനുഷ്യാവകാശ പ്രഖ്യാപനം 70 വര്‍ഷം പിന്നിടുമ്പോഴും, ലോകത്തില്‍ അനീതി വാഴുന്നു എന്ന ഖേദകരമായ വസ്തുത അനുസ്മരിച്ച പാപ്പാ, ന്യൂനീകൃതമായ ഒരു നരവംശസാസ്ത്രവീക്ഷണവും ലാഭത്തില്‍ മാത്രം അധിഷ്ഠിതമായ സാമ്പത്തിക മാതൃകയുമാണ് ഈ അനീതിയെ പോറ്റി വളര്‍ത്തുന്നതെന്നും മനുഷ്യനെ ചൂഷണം ചെയ്യുന്നതിനും പാഴ് വസ്തുകണക്കെ വലിച്ചറിയുന്നതിനും വധിക്കുന്നതിനുപോലും മടിക്കാത്തതാണ് ഈ അനീതിയെന്നും കുറ്റപ്പെടുത്തുന്നു.

ലോകത്തില്‍ പിറന്നുവീഴാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പെട്ട ഗര്‍ഭസ്ഥശിശുക്കളെയും, മാന്യമായ ജീവിതം നയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരെയും, വിദ്യഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ടവരെയും, അടിമവേല ചെയ്യാന്‍ നിര്‍ബ്ബന്ധിതരായവരെയും, മനുഷ്യോചിതമല്ലാത്ത അവസ്ഥകളില്‍ കഴിയേണ്ടിവരുന്നവരും, പീഢിപ്പിക്കപ്പെടുന്നവരുമായ തടവുകാരെയും പാപ്പാ തന്‍റെ സന്ദേശത്തില്‍ പ്രത്യേകം പരാമർശിച്ചു.

ഗൗരവതരമായ ഇക്കാര്യങ്ങളില്‍ ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കുമുണ്ടെന്നും ആകയാല്‍ ഒരോവ്യക്തിയുടെയും മൗലികാവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനായി സ്വന്തം സാഹചര്യത്തിനനുസൃതം നിശ്ചയദാര്‍ഢ്യത്തോടും ധീരതയോടും കൂടി സംഭാവനചെയ്യാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

Show More

One Comment

Leave a Reply to Jose vattakuzhy Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker