Diocese

ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഇടവക; മുന്നൂറോളം കുടുംബങ്ങൾ ഇടവക ഊരുകമ്മിറ്റിയുടെ അടിമത്ത്വത്തിൽ

ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഇടവക; മുന്നൂറോളം കുടുംബങ്ങൾ ഇടവക ഊരുകമ്മിറ്റിയുടെ അടിമത്ത്വത്തിൽ

വോക്‌സ് ന്യൂസ് ഡസ്ക്

നെയ്യാറ്റിൻകര: ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തിലാണ് നാലു പതിറ്റാണ്ടുകളോളമായി മുന്നോറോളം കുടുംബങ്ങൾ ഇടവകയിലെ ഊരുകമ്മിറ്റിയുടെ അടിമത്തത്തിലും ഭീതിയിലും ജീവിക്കുന്നത്. ഇന്നത്തെ ലോകത്തിൽ, വിദ്യാഭ്യാസവും സാങ്കേതിക വിദ്യകളും ലോകത്തെ തന്നെ മനുഷ്യന്റെ കീഴിൽ ആക്കിയിരിക്കുമ്പോൾ ഇത്രയും പേർ ഒരു സ്വാതന്ത്ര്യവുമില്ലാതെ കഴിയേണ്ടിവരുന്ന അവസ്ഥ ദയനീയമാണ്.

കുടികിടപ്പവകാശ നിയമത്തിലൂടെ അവർക്ക് പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലം സ്വന്തമാക്കാൻ നിയമം നൽകുന്ന സാദ്ധ്യതകൾ ഉപയോഗിക്കുവാൻ അനുവദിക്കാതിരിക്കുക, വീടിന് ചുറ്റുമതിൽ കെട്ടുവാൻ അനുവദിക്കാതിരിക്കുക, വീടിന്റെ മേൽക്കൂര തകർന്നാൽ അത് കോൺക്രീറ്റ് ആക്കുവാൻ അനുവദിക്കാതിരിക്കുക, ഇനിയഥവാ മേൽക്കൂര മാറ്റണമെങ്കിൽ ഇടവകയിലെ ഊരുകമ്മിറ്റി പറയുന്ന തുക പള്ളിയിൽ നൽകുക, തുടങ്ങിയ നിയമ വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇവിടെ നിലനിൽക്കുന്നത്. കത്തോലിക്കാ സഭയ്ക്കുള്ളിലെ ഒരു പള്ളിയിലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് തികച്ചും അപലപനീയമാണ്.

നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ളതാണ് ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയം. രൂപതാ നയങ്ങൾക്കും തിരുസഭാ പ്രബോധനങ്ങൾക്കും വിരുദ്ധമായി ഇടവകയിൽ നിലനിറുത്തിപ്പോകുന്ന ഇടവക ഊരുകമ്മിറ്റിയുടെ തീരുമാനങ്ങളുടെ ബലിയാടുകളാണ് ഈ വലിയൊരു വിശ്വാസ സമൂഹം. ഇവരെ പലവട്ടം മോചിപ്പിക്കുവാനുള്ള നടപടികൾ രൂപത സ്വീകരിച്ചപ്പോഴൊക്കെ, രൂപത നേരിടേണ്ടിവന്നത് വലിയ തോതിലുള്ള വിമർശനങ്ങളായിരുന്നു. രൂപതയുടെ നല്ല ശ്രമങ്ങളെ, ബാലരാമപുരം ഇടവകയിലെ സ്വത്ത് കൈക്കലാക്കാനുള്ള ശ്രമങ്ങളായി വ്യാഖ്യാനിച്ച് പ്രതിരോധിക്കുകയായിരുന്നു ഇടവക ഊരുകമ്മിറ്റിയുടെ രീതി.

നെയ്യാറ്റിൻകര രൂപത രൂപീകൃതമായിട്ട് 22 -ലധികം വർഷങ്ങളാകുന്നു, നാളിതുവരെ നടത്തിയ പരിശ്രമങ്ങളിൽ പലപ്പോഴും വൈദീകർ ആക്രമിക്കപ്പെട്ടു. ഏറ്റവും ഒടുവിലായി, 2018 ഡിസംബർ 16 ഞായറാഴ്ച ഇടവക ഊരുകമ്മിറ്റി ഫാ. ഷൈജുവിനെ പള്ളിക്കുള്ളിൽ 9 മണിക്കൂറുകൾ പൂട്ടിയിടുകയും ഒടുവിൽ പോലീസ് എത്തി അവശനായ വൈദീകനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. തുടർന്ന്, രൂപത ശക്തമായ നിലപാട് കൈക്കൊള്ളുവാൻ നിർബന്ധിതമാവുകയായിരുന്നു.

രൂപതയ്ക്ക് വൈദീകരുടെ ജീവന് സംരക്ഷണം കൊടുക്കുവാനുള്ള ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ഈ അവസ്ഥയിൽ ബാലരാമപുരം ഇടവകയിലേയ്ക്ക് വൈദീകരെ അയക്കുവാൻ സാധ്യമല്ലെന്നാണ് രൂപത അധികൃതർ പറയുന്നത്. എന്നിരിക്കിലും, നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ള ബാലരാമപുരത്തും, ഒരു കിലോമീറ്റർ വരെ അടുത്തും ഉള്ള പള്ളികളിൽ ഇവർക്ക് വേണ്ടരീതിയിൽ കൂദാശകളും മറ്റ് അത്യാവശ്യ കാര്യങ്ങളും നിറവേറ്റിക്കൊടുക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ രൂപത തന്നെ നടത്തിയിട്ടുണ്ട്.

‘ആരും സ്വത്ത് ചോദിച്ചിട്ടില്ല. സഭയ്ക്ക് സ്വത്ത് വേണ്ട’ ബാലരാമപുരം ഇടവകയോട് പയസച്ചന്‍

ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തിലെ നടപടികൾ വിശുദ്ധകുർബാനയോടുള്ള അവഹേളനവും സഭാ വിരുദ്ധവും; നെയ്യാറ്റിൻകര രൂപത

ബാലരാമപുരം സെബസ്ത്യാനോസ് ദേവാലയത്തില്‍ വൈദികനെ തടഞ്ഞ് വച്ചത് കിരാതമായ നടപടി; നെയ്യാറ്റിന്‍കര രൂപത

ബാലരാമപുരം സെബസ്ത്യാനോസ് ദേവാലയവും ചില യാഥാര്‍ത്ഥ്യങ്ങളും

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker