Categories: Vatican

ജീവിതം മുഴുവനും സഭയെയും സഭാധികാരികളെയും കുറ്റമാരോപിച്ചും, പഴിച്ചും ജീവിക്കുന്നത് മൗഠ്യമാണ്; ഫ്രാൻസിസ് പാപ്പാ

ജീവിതം മുഴുവനും സഭയെയും സഭാധികാരികളെയും കുറ്റമാരോപിച്ചും, പഴിച്ചും ജീവിക്കുന്നത് മൗഠ്യമാണ്; ഫ്രാൻസിസ് പാപ്പാ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ജീവിതം മുഴുവനും സഭയെയും സഭാധികാരികളെയും കുറ്റമാരോപിച്ചും, അന്യരെ പഴിച്ചും ജീവിക്കുന്നതു മൗഠ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ. തെക്കെ ഇറ്റലിയിലെ ബെനെവേന്തോ അതിരൂപതയില്‍നിന്നും എത്തിയ 2500-ല്‍പ്പരംവരുന്ന വിശ്വാസികളെ ഫെബ്രുവരി 20-Ɔο തിയതി ബുധനാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

സഭയെ സ്നേഹിക്കുന്നവര്‍ ക്ഷമയുടെ പ്രയോക്താക്കളായിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. കാരണം, അമ്മയായ സഭ വിശുദ്ധയാണെങ്കിലും മക്കള്‍ പാപികളാണ്. അതിനാല്‍ അനുദിന ജീവിതത്തില്‍ ക്ഷമിക്കാന്‍ പോരുന്ന ഉദാരത ഉള്ളവരായിരിക്കണം നാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുറ്റമാരോപിക്കുന്നതും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും, തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് അവ തിരുത്താന്‍ വേണ്ടിയാണെന്ന ബോധ്യം ഉള്ളപ്പോൾ അതു ഉപകാരപ്രദവുമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ജീവിത പരിവര്‍ത്തനത്തിന് ഉപാധിയാകുന്ന സ്നേഹം പ്രഘോഷിക്കാനും അത് സാക്ഷ്യപ്പെടുത്താനും വിളിക്കപ്പെട്ടവരാണു ക്രൈസ്തവര്‍; ഏറെ പ്രത്യേകിച്ച് ബലഹീനരോടും ആവശ്യത്തിലായിരിക്കുന്നവരോടും. അനുരഞ്ജനത്തിന്‍റെയും, അനുതാപത്തിന്‍റെയും, ക്ഷമയുടെയും സാക്ഷികളായി ജീവിച്ചുകൊണ്ട് അനുദിന ജീവിതപരിസരങ്ങളില്‍ ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രയോക്താക്കളാകുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ മക്കളെന്ന ബോധ്യത്തിൽ ജീവിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

7 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago