Categories: Kerala

ചാൻസിലറിയുടെ പ്രവർത്തന മികവിൽ തിരുവനന്തപുരം അതിരൂപതയിൽ പുതിയ കാൽവെയ്പ്പ്

ഡയറക്ടറി, പ്രാദേശിക നിയമഗ്രന്ഥം, ആർക്കൈവ്സ് കാറ്റലോഗ്

ബ്ലെസൻ മാത്യു

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ ചാൻസിലറിയുടെ പ്രവർത്തന മികവിൽ പുറത്തിറക്കിയ മൂന്നു പുസ്‌തകങ്ങൾ ഇന്നലെ അതിരൂപതാ മെത്രാപോലീത്താ അഭിവന്ദ്യ സൂസൈപാക്യം പിതാവ് പ്രകാശനം ചെയ്തു. അതിരൂപതയിലെ മുഴുവൻ സന്യാസ സമൂഹങ്ങളുടെയും, സ്ഥാപനങ്ങളുടെയും ഡയറക്ടറി; അതിരൂപത പ്രാദേശിക നിയമങ്ങളുടെ ക്രോഡീകരിച്ച പതിപ്പ്; അതിരൂപതാ ആർക്കൈവ്സിന്റെ കാറ്റലോഗ് എന്നീ പുസ്തകങ്ങളാണ് സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിവ്യബലി മദ്ധ്യേ പ്രകാശനം ചെയ്ത്.

അതിരൂപതാ ചാൻസിലർ റവ.ഡോ.എഡിസൻ യോഹന്നാനായിരുന്നു ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. മെത്രാപ്പോലീത്തായുടെ കൈയിൽ നിന്നും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ക്ലീറ്റസ്, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് പ്രഫ.എസ്.വർഗ്ഗീസ്, സെക്രട്ടറി ഡോ.സിന്ദ്യ എന്നിവർ ആദ്യ പതിപ്പുകൾ സ്വീകരിച്ചു.

1) ഡയറക്ടറി: തിരുവനന്തപുരം അതിരൂപതയെ കുറിച്ചുള്ള ‘ഓവറോൾ വ്യൂ’ ആണ് അവതരണം. ഇതിൽ, അതിരൂപതയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ അടങ്ങിയിട്ടുണ്ട്.

ഈ ഡയറക്ടറി ആറു വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആമുഖം, അതിരൂപത, ഇടവകൾ, വൈദികർ, സന്യസ്തർ, സ്ഥാപനങ്ങൾ. അതിനു പുറമേ ഓരോ വിഭാഗങ്ങളെയും ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിരൂപതയിലെ വിവിധ സംഘടനകളായ കൺസൽട്ടേഴ്സ്, ഫിനാൻസ് കൗൺസിൽ, സെനറ്റ് ഓഫ് പ്രീസ്റ്റ്സ്, അതിരൂപത പാസ്റ്റൽ കൗൺസിൽ, മിനിസ്ട്രികൾ (മന്ത്രാലയങ്ങൾ), ഉപദേശ സമിതികൾ, കൂടാതെ വിവിധ ഇടവകകൾ, രൂപത ഓഫിസുകൾ, സ്ഥാപനങ്ങൾ, സന്യാസ ഭവനങ്ങൾ എന്നിവയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

2) പ്രാദേശിക നിയമഗ്രന്ഥം: നിലനിൽക്കുന്ന നിയമങ്ങളെക്കുറിച്ചുള്ള വ്യക്തത നൽകൽ, ഇടവക-ഫെറോന-രൂപതാ പ്രവർത്തനങ്ങളെ സമഗ്രമായി ക്രോഡീകരിക്കൽ, അതിരൂപതയ്ക്കുള്ളിലെ നിയമങ്ങൾക്ക് ഏകീകരണം നൽകൽ എന്നിവയാണ് ഈ പ്രാദേശിക നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ ഗ്രന്ഥം നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1. അതിരൂപതയും അജപാലന സംവിധാനങ്ങളും, 2. അതിരൂപതയും വിവിധ ശുശ്രൂഷകളും, 3. കൂദാശകളും കൗദാശികകളും, 4. വസ്തുക്കളുടെ ഭരണം എന്നിവയാണവ.

ഇടവക വികാരിമാർക്കും, മറ്റു ഭരണ ചുമതലയിലുള്ള വ്യക്തികൾക്കും, എല്ലാ വിശ്വാസികൾക്കും വഴി കാട്ടിയാകുന്നതിനും, എല്ലാ വിശ്വാസികളും ഇതിലെ നിയമങ്ങൾ പാലിച്ച് അവ ലക്ഷ്യം വയ്ക്കുന്ന സമഗ്ര നന്മയിലൂടെ വളർന്ന് ക്രിസ്തു കൂട്ടായ്മ ഐക്യത്തിലേയ്ക്ക് എത്തുവാൻ പ്രാദേശിക സഭയ്ക്ക് കഴിയട്ടെ എന്നും ഇതിന്റെ അവതാരികയിൽ അഭിവന്ദ്യ സൂസപാക്യം പിതാവ് ആശംസിക്കുന്നുണ്ട്.

3) ആർക്കൈവ്സ്: അതിരൂപതയിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ രേഖകൾ ഫയലുകളായി സൂക്ഷിക്കുന്ന ആർക്കൈവ്സിൽ നിന്ന് ആവശ്യമായിട്ടുള്ള അനായാസം കണ്ടെത്താനുള്ള മാർഗ്ഗസൂചികയാണ് ഈ പുസ്തകം. ആർക്കൈവ്സിൽ പ്രധാനമായും സൂക്ഷിച്ചിരിക്കുന്നത് ന്യുൺഷിയേച്ചർ, ഭാരത കത്തോലിക്കാ മെത്രാൻ സമിതി, കേരള കത്തോലിക്കാ മെത്രാൻ സമിതി, കൗൺസിൽ, മിനിസ്ട്രി, സൂനഹദോസ്, ബിഷപ്പിന്റെ ഡിക്രികൾ എന്നിവയിണ്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന ഫയലുകൾ ചിലത് ചരിത്രപരവും, ചിലത് ഭരണപരമായതും, ചിലത് വ്യക്തിപരവും, ചിലത് രഹസ്യാത്മകവുമാണ്.

ഈ ആർക്കൈവ്സിലുള്ള ഫയലുകൾ പരിശോധിക്കാനുള്ള പ്രവേശനാനുമതി നിശ്ചയിക്കുന്നത് അതിരൂപതാദ്ധ്യക്ഷന്റെ വിവേചനാധികാരത്തോടെയും ആർക്കൈവിന്റെ തലവനായ അതിരൂപതാ ചാൻസലറുടെയും മതിയായ അനുവാദത്തോടു കൂടിയായിരിക്കും. അതിരൂപതാ ആർക്കൈവിന്റെ പ്രവർത്തനം തിരുവനന്തപുരത്തെ രൂപതയായി ഉയർത്തിയപ്പോഴോ, അതിനു മുമ്പ് കൊല്ലം രൂപതയുടെ ഭാഗമായിരുന്നപ്പോഴോ തുടങ്ങിയതായിരുന്നു. ഇവിടത്തെ ആർക്കൈവിലെ ഏറ്റവും പഴയ രേഖ 1876-ലേതാണ്. പ്രധാനമായും നിലവിൽ 12 വാള്യങ്ങളോട് കൂടിയ 1517 ഫയലുകളും, കൂടാതെ രൂപതയുടെ പൊതു ആർക്കെവിലെ 2,45,266 ഫൈലുകളുമാണ് ഉള്ളത്.

vox_editor

Recent Posts

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

2 hours ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago