Kerala

CAA ക്ക് എതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയവർ മരിയ ഷഹബാസയോട് കാണിക്കുന്ന മൗനം

ക്രിസ്ത്യൻ പെൺകുട്ടിയോട് പാകിസ്താനിലെ നിയമ വ്യവസ്ഥ കാണിച്ച ക്രൂരത കണ്ടില്ല എന്ന് നടിക്കുന്നത് വിരോധാഭാസമാണ്...

ജസ്റ്റിൻ ജോർജ്ജ്

പാകിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം കൊടുക്കാൻ വേണ്ടിയുള്ള നിയമമായ CAA ക്ക് എതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയവർ മരിയ ഷഹബാസ് എന്ന ക്രിസ്ത്യൻ പെൺകുട്ടിയോട് പാകിസ്താനിലെ നിയമ വ്യവസ്ഥ കാണിച്ച ക്രൂരത കണ്ടില്ല എന്ന് നടിക്കുന്നത് വിരോധാഭാസമാണ്.

ഭൂരിപക്ഷവും സ്വാധീനവും ഉള്ള ഇടങ്ങളിൽ തട്ടി കൊണ്ട് കൊണ്ട് പോകലും, പീഡനവും, മത പരിവർത്തനവും ആണ് നടത്തുന്നതെങ്കിൽ ന്യൂനപക്ഷം ആയിരിക്കുന്ന ജനാധിപത്യ സമൂഹങ്ങളിൽ പ്രണയം നടിച്ചുള്ള പീഡനവും, മത പരിവർത്തനവുമാണ് തീവ്രവാദികളുടെ ആയുധം.

അമേരിക്കയിൽ പോലീസുകാരനാൽ കറുത്ത വംശജനായ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം അമേരിക്കയിൽ മാത്രമല്ല മലയാളികളുടെ സോഷ്യൽ മീഡിയായിലും വൈറൽ ആയിരുന്നു. അമേരിക്കൻ നിയമവ്യവസ്ഥ കുറ്റവാളിക്ക് എതിരെ നടപടി എടുത്തിട്ടും Black Lives Matter എന്ന പേരിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും പ്രതിഷേധത്തിന്റെ മറവിൽ കൊള്ളയടിയും അക്രമങ്ങളും നടത്തുകയും ചെയ്തു. Black Lives Matter ഹാഷ് ടാഗുകളുമായി മലയാളികളുടെ സോഷ്യൽ മീഡിയാ സ്‌പേസുകളിലും ലിബറലുകൾ എന്ന് സ്വയം കരുതുന്നവരെ കാണാൻ ഉണ്ടായിരുന്നു. തീവ്രവാദ ആഭിമുഖ്യം ഉള്ള സംഘടനകളാണ് Black Lives Matter എന്ന പേരിൽ പ്രക്ഷോഭവും, സോഷ്യൽ മീഡിയ ക്യാമ്പയിനും, കൊള്ളയടിയും സംഘടിപ്പിച്ചത് എന്ന ആരോപണവും അന്വേഷണവും അമേരിക്കയിൽ നടക്കുന്നുണ്ട്.

ലിബറലും മതേതര വാദിയുമായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഈ അടുത്ത് പൊളിറ്റിക്കൽ ഇസ്ലാമിന് എതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തീവ്രവാദ സംഘടനകൾക്ക് സോഷ്യൽ മീഡിയാകളിൽ വലിയ സ്വാധീനം ഉണ്ട് എന്നതിന് ഉദാഹരണമായി ഫ്രഞ്ച് പെൺകുട്ടിക്ക് എതിരെ നടത്തിയ സോഷ്യൽ മീഡിയ അറ്റാക്കിനെ കുറിച്ചും വിദ്വേഷ ക്യാമ്പയിനെ കുറിച്ചും എടുത്ത് പറയുകയും ചെയ്തു.

Show More

One Comment

  1. ഇങ്ങനെയൊന്നും ചോദിക്കല്ലേ ചിലപ്പോൾ പിതാക്കന്മാർ കാത്തോലിക് വൊക്സിനെ അങ്ങ് നിരോധിച്ച കളഞ്ഞാലോ……

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker