World

Catholic vox-ൽ  ഇനിമുതൽ വായനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം

Catholic vox-ൽ  ഇനിമുതൽ വായനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം

നെയ്യാറ്റിൻകര: Catholic vox Online news-ൽ ഇനിമുതൽ വായനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യവും സ്വാധീനവും ലഭ്യമാകും. കാരണം, “Public Opinion” എന്ന പുതിയ പേജ് വായനക്കാർക്ക് വേണ്ടി മാത്രമായാണ് ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചും,
കുറച്ചുകൂടി ജനകീയമാകുന്നതിന്റെ ഭാഗമായുമാണ് പുതിയൊരു പേജ് ആരംഭിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള ഒരു വേദിയാണ് catholic vox നിങ്ങൾക്കായി ഒരുക്കുന്നത്.

ഇന്ന്, ഫേസ്ബുക്ക് വിരൽതുമ്പിലെ നല്ലൊരു സമൂഹമാധ്യമമാണ് എന്നതിൽ സംശയമില്ല. പക്ഷെ, നിർഭാഗ്യവശാൽ ഇന്ന് ഒട്ടും വിശ്വസിക്കാൻ കഴിയാത്ത ഒരു മാധ്യമമായി അത് മാറിക്കഴിഞ്ഞു. എന്താണ് ശരി എന്താണ് തെറ്റ് എന്ന് വേർതിരിക്കാൻ കഴിയാത്ത വിധം ഫേസ്ബുക്കിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ആധികാരികത എന്നത് വിദൂരസ്വപ്നമായി.

ഈ സാഹചര്യത്തിലാണ്, നിങ്ങൾക്കായി catholic vox online news ഒരു സ്പേസ്/വേദി നൽകുന്നത്. ആധികാരികമായി നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണിത്. നിങ്ങൾക്ക്, സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളോടും, വിഷയങ്ങളോടുമുള്ള നേർക്കാഴ്ച വിശദമായും ഗൗരവമായും അവതരിപ്പിക്കാവുന്നതാണ്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

www.catholicvox.com ഓൺലൈൻ ന്യൂസ് പോർട്ടലിൽ കാണുന്ന “Public Opinion” എന്ന space പൂരിപ്പിച്ച് submit ചെയ്യുക. നിങ്ങൾക്ക് ഫോട്ടോസും യുണികോഡിലുള്ള എഴുത്തുകളും പോസ്റ്റ്‌ ചെയ്യാവുന്നതാണ്.

നിങ്ങളുടെ പ്രതികരണം,  സാമൂഹിക പ്രതിബദ്ധത ഉയർത്തിപിടിക്കുന്നതും സമൂഹത്തിൽ സാഹോദര്യവും സമാധാനവും കെട്ടിപ്പടുക്കുന്നതുമാണെങ്കിൽ അവ പോസ്റ്റ്‌ ചെയ്യപ്പെടും. അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ആശയ/അഭിപ്രായ കർത്താവിനായിരിക്കും.

അതുപോലെതന്നെ, കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാർത്തകളും ആത്മീയമായ ലേഖനങ്ങളും അതാത് തലക്കെട്ടോടു കൂടി അയക്കാവുന്നതാണ്. വാർത്തകളിലെ നിജസ്ഥിതി മനസിലാക്കി അവ പബ്ലിഷ് ചെയ്യുന്നതായിരിക്കും.

നിങ്ങളുടെ പേരും മൊബൈൽ നമ്പറും ചേർക്കുവാൻ മറക്കരുത്.

ഇതുവരെയുള്ള നിങ്ങളുടെ നിസീമാമായ സഹകരണങ്ങൾക്ക്, അഭിപ്രായങ്ങൾക്ക്, നിർദ്ദേശങ്ങൾക്ക് ഒക്കെ ഒത്തിരി നന്ദി. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ കാലയളവുവരെ വലിയ വഴികാട്ടിയായിരുന്നു. തുടർന്നും നിങ്ങളുടെ പൂർണ്ണ സഹകരണവും പ്രചോദനവും പ്രതീക്ഷിക്കുന്നു.

(എഡിറ്റോറിയൽ catholic vox online news)

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker