World

സോവിയറ്റ് ഭരണത്തിനിടെ രഹസ്യ ശുശ്രൂഷ ചെയ്ത കപ്പൂച്ചിന്‍ വൈദികന്‍ വിശുദ്ധ പദവിയിലേക്ക്

സോവിയറ്റ് ഭരണത്തിനിടെ രഹസ്യ ശുശ്രൂഷ ചെയ്ത കപ്പൂച്ചിന്‍ വൈദികന്‍ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: സോവിയറ്റ് ഭരണകാലഘട്ടത്തില്‍ രഹസ്യമായി ശുശ്രൂഷ ചെയ്ത കപ്പൂച്ചിൻ വൈദികനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രണ്ടാംപാദ നടപടികള്‍ക്ക് മാര്‍പാപ്പ അനുമതി നല്‍കി. ഫാ. സെറാഫിൻ കാസ്സുബ ഒഎഫ്എം എന്ന വൈദികനാണ് നാമകരണത്തിന്റെ രണ്ടാംപടി എന്ന നിലയില്‍ ധന്യനായി പ്രഖ്യാപിച്ചിരിക്കുന്നത്. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ജലോ അമാട്ടോയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് വൈദികന്റെ നാമകരണ നടപടി സംബന്ധമായ തീരുമാനമെടുത്തത്.

ആസ്ട്രിയ-ഹംഗറിയുടെ ഭാഗമായിരുന്ന ലെവിവയ്ക്കടുത്തുള്ള സമാർസ്റ്റൈനോവ് എന്ന സ്ഥലത്തു ജനിച്ച ഫാ. സെറാഫിൻ തന്റെ 18 മത്തെ വയസിലാണ്‌ കപ്പൂച്ചിന്‍ സഭയില്‍ ചേരുന്നത്. 1932 ൽ വ്രതവാഗ്ദാനം നടത്തിയ അദ്ദേഹം പിറ്റേവര്‍ഷം പൗരോഹിത്യം സ്വീകരിച്ചു. 1940-ൽ ആണ് സോവിയറ്റ് യൂണിയൻ കീഴിലായിരുന്ന ലിവിവിലും വോളിനിയയിലും അദ്ദേഹം തന്റെ ശുശൂഷ ആരംഭിക്കുന്നത്. 1944ൽ നാസി ജർമനി ഈ സ്ഥലം അധീനതയിലാക്കി. പിന്നീട് യുക്രെനിയൻ സേന വംശീയ ശുദ്ധീകരണത്തിനായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം തന്റെ ഇടവകയെ വിട്ടുപോകുവാന്‍ തയ്യാറായില്ല.

പിന്നീട് അദ്ദേഹം ഗ്രാമങ്ങളില്‍ മാറി മാറി താമസിച്ചു. വോളിനിയെ കേന്ദ്രീകരിച്ചു അദ്ദേഹം നടത്തിയ ശുശ്രൂഷകള്‍ ആയിരങ്ങള്‍ക്കാണ് പ്രയോജനം ചെയ്തത്. സോവിയറ്റ് അധീനതയിലുള്ള ലാറ്റ്വിയന്‍ ലിത്വാനിയന്‍ ഭാഗങ്ങളിലും അദ്ദേഹം തന്റെ ശുശ്രൂഷ വ്യാപിപ്പിച്ചു. 1958-ൽ സോവിയറ്റ് അധികാരികൾ പരസ്യമായി ഉള്ള പുരോഹിത ശുശ്രൂഷ നിരോധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യുക്രെയ്നിലും ബെലാറസ്, ലിത്വാനിയ, എസ്തോണിയ എന്നിവിടങ്ങളിലുമായി രഹസ്യശുശ്രൂഷ ആരംഭിക്കുകയായിരിന്നു.

പുറമെ ബുക്ക് ബൈന്‍ഡ് ചെയ്യുന്ന തൊഴിലാളിയായി ജോലി ചെയ്ത അദ്ദേഹം രഹസ്യമായി പൗരോഹിത്യശുശ്രൂഷ നടത്തി. 8 വര്‍ഷങ്ങള്‍ക്ക് 1966 ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഒരു വര്‍ഷത്തിന് ശേഷം അവിടെ നിന്നു രക്ഷപ്പെട്ട അദ്ദേഹം തന്റെ ശുശ്രൂഷകള്‍ അവസാനിപ്പിക്കുവാന്‍ തയാറായിരിന്നില്ല. കസാഖിസ്ഥാനിലെ ജനങ്ങള്‍ക്ക് ശുശ്രൂഷ ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചത്.

പിന്നീട് ക്ഷയരോഗ ബാധയെയും കേള്‍വിക്കുറവിനെയും തുടര്‍ന്നു അദ്ദേഹത്തിനു പോളണ്ടിലേക്ക് മടങ്ങേണ്ടതായി വന്നു. ചികിത്സയ്ക്കു ശേഷം തന്റെ ഇടയദൌത്യം തുടരാന്‍ 1970 ജൂണിൽ അദ്ദേഹം കസാഖിസ്ഥാനിലേക്ക് മടങ്ങി. രോഗത്തെയും ക്ഷീണത്തെയും വകവെക്കാതെ ശുശ്രൂഷ ചെയ്ത അദ്ദേഹം 7വര്‍ഷങ്ങള്‍ക്ക് ശേഷം 1977ല്‍ നിത്യതയിലേക്ക് യാത്രയാകുകയായിരിന്നു. ഫാ. സെറാഫിൻ കാസ്സുബയെ കൂടാതെ ഏഴോളം പേരുടെ നാമകരണ നടപടികള്‍ക്കും പാപ്പ കഴിഞ്ഞ ദിവസം അംഗീകാരം നല്കിയിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker