World

KRLCC Dubai യുടെ പ്രതിമാസ മീറ്റിംഗും യാത്രയയപ്പും

ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ വെച്ച്...

ബിബിൻ ജോസഫ്

ദുബായ്: കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ദുബായിയുടെ പ്രതിമാസ സമ്മേളനം ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ വെച്ച് നടന്നു. KRLCC Dubai വൈസ് പ്രസിഡന്റ്‌ ശ്രീ.ജസ്റ്റിൻ ദാസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ വച്ച് KRLCC Dubai യൂണിറ്റിൽ ദീർഘകാലം പ്രവർത്തിക്കുകയും, ഇപ്പോൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന കൊച്ചി രൂപതാംഗം ശ്രീ.ലീനസിന് യാത്രയയപ്പ് നൽകി. കൂടാതെ KRLCC Dubai യുടെ സ്നേഹോപഹാരമായി, വൈസ് പ്രസിഡന്റ്‌ മൊമെന്റോയും സമ്മാനിച്ചു.

തുടർന്ന്, പതിവുപോലെ KRLCC Dubai ജനറൽ സെക്രട്ടറി ശ്രീ.ജോളി യേശുദാസൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും, ശ്രീ.ജോസഫ് ലോബോ കണക്ക് അവതരണവും നടത്തി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker