Diocese

LCYM പെരുങ്കടവിള ഫൊറോന സമിതിയുടെ കർമ്മപദ്ധതി പ്രകാശനം ചെയ്തു

കൂട്ടായ്മ എന്ന അർത്ഥം വരുന്ന "INCONTRI 2K19" എന്ന പേരിൽ നവാഗതർക്ക് സ്വാഗതം, വിദ്യാഭ്യാസ വർഷം ഫൊറോനതല ഉദ്‌ഘാടനം, വിദ്യാഭ്യാസ വർഷ ക്വിസ് ബുക്ക്ലേറ്റ് പ്രകാശനം

അനൂപ് ജെ.ആർ. പാലിയോട്

ചെമ്പൂർ: LCYM പെരുങ്കടവിള ഫൊറോന സമിതിയുടെ ഈ വർഷത്തെ കർമ്മപദ്ധതി തിളങ്ങുക എന്ന അർത്ഥം വരുന്ന “LUCEAT” പേരിൽ LCYM സംസ്ഥാന ഡയറക്ടർ ഫാ.പോൾ സണ്ണി നിർവഹിച്ചു.

ഞായറാഴ്ച ചെമ്പൂർ വച്ച് നടന്ന കൂട്ടായ്മ എന്ന അർത്ഥം വരുന്ന “INCONTRI 2K19” എന്ന പേരിൽ നവാഗതർക്ക് സ്വാഗതം, വിദ്യാഭ്യാസ വർഷം ഫൊറോനതല ഉദ്‌ഘാടനം, വിദ്യാഭ്യാസ വർഷ ക്വിസ് ബുക്ക്ലേറ്റ് പ്രകാശനം തുടങ്ങിയ പരിപാടികൾ നടത്തുകയുണ്ടായി. LCYM പെരുങ്കടവിള ഫൊറോന പ്രസിഡന്റ് ശ്രീ.അനൂപ്.ജെ.ആർ.പാലിയോട് പതാക ഉയർത്തി ആരംഭിച്ച പരിപാടിയിൽ 120 ഓളം യുവജങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.

LCYM ഫൊറോന ഡയറക്ടർ ഫാ.ജോൺ പോൾ, LCYM സ്റ്റേറ്റ് വൈസ് പ്രസിഡന്റും നെയ്യാറ്റിൻകര രൂപതാ പ്രസിഡന്റുമായ ശ്രീ.ജോജി ടെന്നിസൻ, രൂപതാ ട്രഷറർ ശ്രീ.അനു, ചെമ്പൂർ ഇടവക മദർ സുപ്പീരിയർ, ഫൊറോന ആനിമേറ്റർ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ. ഈ പരിപാടിയിൽ വച്ച് രൂപത പ്രസിഡന്റിനെ ആദരിക്കുകയും, പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട് LCYM ചെമ്പൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.പ്രവീണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മൊബ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഫൊറോന ജനറൽ സെക്രട്ടറി ശ്രീ.ക്രിസ്റ്റിൻ ദാസ് മണ്ണൂർ, വൈസ് പ്രസിഡന്റ് കുമാരി.ആൻസി, ജോയിന്റ് സെക്രട്ടറി ശ്രീമതി.സരിഷ പ്രവീൺ, ട്രഷറർ ശ്രീ.സുവിൻ, കൗൺസിലർ അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker