Vatican

സഭയ്ക്ക് പുതിയ 7 വിശുദ്ധരെക്കൂടി ലഭിക്കും ഒക്ടോബർ 14-ന്

സഭയ്ക്ക് പുതിയ 7 വിശുദ്ധരെക്കൂടി ലഭിക്കും ഒക്ടോബർ 14-ന്

സഭയ്ക്ക് പുതിയ 7 വിശുദ്ധരെക്കൂടി ലഭിക്കും ഒക്ടോബർ 14-ന്

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ഈ വർഷം ഒക്ടോബർ 14-ന് സഭയ്ക്ക് പുതിയ 7 വിശുദ്ധരെക്കൂടി ലഭിക്കും. ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുത്തിയ പത്രോസിന്‍റെ പിന്‍ഗാമി, വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുൾപ്പെടെ ഏഴു വാഴ്ത്തപ്പെട്ടവരെയാണ് വിശുദ്ധപദത്തിലേയ്ക്ക് ഉയർത്തുന്നത്.

ജൂലൈ 19-ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ സംഗമിച്ച കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സാധാരണ പൊതുസമ്മേളനത്തിൽ വച്ചാണ് (Consistory meeting) വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുവാൻ പോകുന്നവരുടെ പേരുവിവരം പാപ്പാ പ്രഖ്യാപിച്ചത്.

14 ഒക്ടോബര്‍ 2018 ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പൊതുവേദിയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയായിരിക്കും ആഗോളസഭയിലെ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നവര്‍ :

1. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ, ഇറ്റലിയില്‍ ബ്രേഷ്യ സ്വദേശി.

2. ഏല്‍ സാല്‍വദോറിലെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോ.

3. വാഴ്ത്തപ്പെട്ട അല്‍മായന്‍, ഇറ്റലിക്കാരനായ നൂണ്‍ഷ്യോ സുള്‍പ്രീസിയോ.

4. ഇ‌ടവകവൈദികനും ഇറ്റലിക്കാരനുമായ വാഴ്ത്തപ്പെട്ട ഫ്രാന്‍ചേസ്കോ സ്പിനേലി.
അദ്ദേഹംപരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധകര്‍ എന്ന സന്ന്യാസ സഭാസ്ഥാപകനാണ്.

5. ഇറ്റലിക്കാരനായ രൂപതാവൈദികന്‍, വിന്‍ചേന്‍സോ റൊമാനോ.

6. യേശുവിന്‍റെ എളിയ ദാസികളുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും
കന്യകയുമായ വാഴ്ത്തപ്പെട്ട മരിയ ക്യതറീന്‍ കാസ്പര്‍.

7. വിശുദ്ധ കൊച്ചുത്രേസ്യായുടെ വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ –
സഭയുടെ സംരക്ഷകരായ മിഷണറി സഹോദരിമാര്‍ എന്ന സന്ന്യാസസഭയുടെ സ്ഥാപക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker