Categories: Diocese

ചന്ദ്രമംഗലം സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ സക്രാരി തുറന്ന് തിരുവോസ്തികള്‍ മോഷ്ടിച്ചു

ചന്ദ്രമംഗലം സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ സക്രാരി തുറന്ന് തിരുവോസ്തികള്‍ മോഷ്ടിച്ചു

അനിൽ ജോസഫ്

കാട്ടാക്കട: ആമച്ചല്‍ ചന്ദ്രമംഗലം സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ സക്രാരിയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തികള്‍ മോഷണം പോയി. ശനിയാഴ്ച ഉച്ചയ്ക്കാണ് തിരുവോസ്തികൾ മോഷണം പോയവിവരം ഇടവക ഭാരവാഹികള്‍ അറിയുന്നത്. ഉച്ചക്ക് പളളി വൃത്തിയാക്കാനെത്തിയ സ്ത്രീകളാണ് ഇടവക വികാരിയെയും തുടര്‍ന്ന് കമ്മറ്റി അംഗങ്ങളെയും വിവരം അറിയിച്ചത്.

മോഷണം സംബന്ധിച്ച് ഇടവക വികാരി ഫാ.ജോജോ വര്‍ഗ്ഗീസ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. ആഭിചാര കര്‍മ്മങ്ങള്‍ക്ക് മന്ത്രവാദികളും പ്രത്യേകിച്ച് ബ്ലാക്ക് മാസിനായി സാത്താന്‍ സേവകരുമാണ് കത്തോലിക്കാ പളളികളില്‍ നിന്ന് വിശുദ്ധ കുർബാനയിലൂടെ ക്രിസ്തുവിന്റെ തിരുശരീരമായി രൂപാന്തരപ്പെടുന്ന തിരുവോസ്തികള്‍ മോഷ്ടിക്കുന്നത്. ശനിയാഴ്ച രാവിലെ 6-ന് നടന്ന ദിവ്യബലിക്ക് ശേഷമാണ് മോഷണം നടന്നിരിക്കുന്നതെന്ന് ഇടവക വികാരി പറഞ്ഞു.

വൈദികരുടെ കുര്‍ബാന വസ്ത്രങ്ങളും അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനക്ക് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കളും സൂക്ഷിക്കുന്ന സാക്രിസ്റ്റിയിലെ അലമാരയിലാണ് സക്രാരിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. സാധാരണ പ്രാര്‍ത്ഥനക്കായി പകല്‍ തുറന്നിട്ടിരിക്കുന്ന ദേവാലയത്തില്‍ കരുതികൂട്ടിയാവാം മോഷ്ടാവ് എത്തിയതെന്നും കരുതപ്പെടുന്നു.

മുമ്പ് ആലപ്പുഴയിലും, കൊച്ചിയിലും സക്രാരി തകര്‍ത്ത് തിരുവോസ്തികൾ മോഷണം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് ഇതാദ്യാമയാണ് ഓസ്തി മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കത്തോലിക്കാ ദേവാലയങ്ങളില്‍ നിന്ന് കൈയ്യില്‍ കുര്‍ബാന സ്വീകരണത്തിനിടെ തിരുവോസ്തി മോഷണം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കേരള കത്തോലിക്കാ സഭയില്‍ എല്ലാ ദേവാലയങ്ങളിലും നാവിലാണ് കുര്‍ബാനകള്‍ നല്‍കുന്നത്. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ ദേവാലയത്തിന്‍റെ ചുമതല ഫ്രാന്‍സിസ്കന്‍ സന്യാസ സഭക്കാണ്.

അന്വോഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കര രൂപത ആവശ്യപ്പെട്ടു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 hour ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

5 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago