ജഡത്വവും… കെടുകാര്യസ്ഥതയും

ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. വരും തലമുറ നമ്മെ ശപിക്കാതിരിക്കാൻ... ജാഗ്രതയോടെ വർത്തിക്കാം

ജഡത്വാവസ്ഥ (inertia); ചലന ശക്തിയില്ലാത്ത, ആലസ്യ ഭാവം, കെടുകാര്യസ്ഥത, ലക്ഷ്യബോധമില്ലായ്മയുടെയും, നിരുത്തരവാദിത്വത്തിന്റെയും മുഖമുദ്രയാണ്. ചലനാത്മകത, ജീവന്റെ ത്രസിപ്പ് നഷ്ടപ്പെടുക എന്നുവച്ചാൽ ജഡികാവസ്ഥയാണ്. സ്ഥിരോത്സാഹക്കുറവും, ദീർഘവീക്ഷണവും ദിശാബോധവും നഷ്ടപ്പെടുക എന്നുപറയുമ്പോൾ അക്ഷരാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഒരു “ശവം” എന്ന് സാരം. ആധുനിക ലോകത്തിനെ 80% ജഡികാവസ്ഥ ഗ്രസിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു മാരക രോഗം കണക്കേ കെടുകാര്യസ്ഥത ബാധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ജഡികാവസ്ഥയിൽ നിന്ന് ജാഗ്രതാപൂർവ്വം മോചനം പ്രാപിച്ചില്ലെങ്കിൽ ഭാവി ഇരുളടഞ്ഞതായിട്ട് മാറുമെന്നതിൽ സംശയിക്കേണ്ടതില്ല… ചരിത്രം നൽകുന്ന പാഠം.

സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും, കൈക്കൂലിയും കോഴപ്പണത്തിനുവേണ്ടി ആസൂത്രണം ചെയ്യുന്ന പദ്ധതിയാണ് കെടുകാര്യസ്ഥത. അതായത് സമയബന്ധിതമായി, മുൻഗണനാപ്രകാരം ചെയ്തുതീർക്കേണ്ടതായ കാര്യങ്ങൾ വച്ച് താമസിപ്പിക്കുക, ഫയലുകൾ യഥാസമയം തീർപ്പാക്കാതിരിക്കുക എന്നിവ. ഇത് മുകൾ തട്ട് മുതൽ താഴെ തട്ട് വരെ നീണ്ടു കിടക്കുന്ന ഒരു കുരുക്കാണ്. ഇതിന്റെ ഫലമായി പുരോഗതിയും, വികസനവും, സൃഷ്ടിപരമായ പ്രവർത്തനങ്ങളും മുരടിക്കുന്നു. ഒരു നാടിന്റെയും സംസ്കാരത്തെയും സ്വപ്നങ്ങളാണ് നഷ്ടമാകുന്നത്. ഈ കെടുകാര്യസ്ഥതയുടെ ദൂഷ്യഫലങ്ങൾ ഇളംതലമുറയിലും കടന്നുവരുന്നുണ്ട്. പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പോലും ഇതിന്റെ പ്രത്യാഘാതങ്ങൾ ദർശിക്കുവാൻ കഴിയും.

ഇതിന് ഒരേഒരു പോംവഴി എന്നത് ഓരോ പൗരനും ഉത്തരവാദിത്വ പൂർണ്ണമായ ജീവിതം നയിക്കാൻ ദൃഢപ്രതിജ്ഞ എടുത്തേ മതിയാവൂ. നിയമത്തിന്റെ അടിത്തറയിൽ പണിതുയർത്തുന്ന ഒരു നീതി ബോധം ഉണ്ടാവണം. അനീതിയുടെ ഉറവിടങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെറിയുവാനുള്ള ഉദ്ദേശശുദ്ധിയും, കാര്യപ്രാപ്തിയും ഉള്ള വ്യക്തികളെ കൊടിയുടെ നിറം നോക്കാതെ, സ്വാർത്ഥ രാഷ്ട്രീയനേട്ടം നോക്കാതെ ചുമതലപ്പെടുത്തണം. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ച് ഉത്തമ അവബോധമുണ്ടാവണം, അവ സംരക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തണം. അവകാശങ്ങളോടൊപ്പം ഓരോ വ്യക്തിയും ചെയ്യേണ്ടതായ “കടമ”കളും യഥാസമയം നിറവേറ്റണം. ഒരു കൂട്ടായ യത്നം, യജ്ഞം അനിവാര്യമാണ്.

ഭരണകൂടത്തെ മാത്രം പഴിചാരി നമുക്കാർക്കും രക്ഷപ്പെടാനാവില്ല. ഭരണചക്രം തിരിക്കുന്നവർക്കും സ്വാർത്ഥതയും, വ്യക്തി താൽപര്യങ്ങളും, പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളും ഉണ്ട്. ഇവിടെ ജന നന്മയെക്കാൾ, നാടിന്റെ സ്വപ്ന സാക്ഷാത്കാരത്തേക്കാൾ രാഷ്ട്രീയപകിട കളിച്ച് അധികാരത്തിന്റെ ശീതള ഛായയിൽ ആലസ്യം പൂണ്ട കിടക്കാനാണ് താല്പര്യം. കെടുകാര്യസ്ഥത ഒരു ശാപമാണ്. കാലം ആരെയും കത്ത് നിൽക്കില്ല. ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. വരും തലമുറ നമ്മെ ശപിക്കാതിരിക്കാൻ… ജാഗ്രതയോടെ വർത്തിക്കാം!!!

vox_editor

Share
Published by
vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago