Categories: Kerala

ലത്തീൻ സഭ യുവജന വിഭാഗം ഇനി മുതൽ “കെ.സി.വൈ.എം. (ലാറ്റിൻ)” എന്നറിയപ്പെടും

ലത്തീൻ സഭ യുവജന വിഭാഗം ഇനി മുതൽ "കെ.സി.വൈ.എം. (ലാറ്റിൻ)" എന്നറിയപ്പെടും

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ ലത്തീൻ യുവജന സംഘടനയുടെ പേര് കെ.സി.വൈ.എം. എന്നുതന്നെ നിലനിർത്തണമെന്ന യുവജനങ്ങളുടെ ആഗ്രഹത്തിന് ലത്തീൻ മെത്രാൻ സമിതിയുടെ അംഗീകാരം. അടുത്ത ഏതാനും വർഷങ്ങളിൽ ലത്തീൻ സഭയിലെ യുവജന സംഘടനയുടെ പേര് എൽ.സി.വൈ.എം. എന്നാണ് അറിയപ്പെട്ടിരുന്നത്.

കേരള സഭയിലെ 12 രൂപതകളിൽ, 10 രൂപതകളും തങ്ങളുടെ സംഘടനയെ എൽ.സി.വൈ.എം. എന്ന പേരിലേക്ക് മാറ്റാൻ ആഗ്രഹിച്ചിരുന്നില്ല. തത്‌ഫലമായി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി നൽകിയ നിവേദനം വിശദീകരണ കുറിപ്പോടെ KRLCBC യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ.ക്രിസ്തുദാസ് മെത്രാൻ സമിതി മുന്നാകെ അവതരിപ്പിക്കുകയും, തുടർന്ന് കെ.സി.വൈ.എം. എന്ന പൂർവ നാമത്തിലേയ്ക്ക് പോകുവാൻ മെത്രാൻ സമിതി തീരുമാനിക്കുകയുമായിരുന്നു.

12 ലത്തീൻ രൂപതകളുടെയും ഔദ്യോഗിക യുവജന സംഘsന കെ.സി.വൈ.എം ആയിരിക്കും.

40 വർഷങ്ങൾക്ക് മുൻപ് രൂപികരിച്ച കെ.സി.വൈ.എം. ന്റെ മുഖ്യ ശിൽപ്പികൾ ലത്തീൻ യുവജനങ്ങളായിരുന്നു എന്നത് നാം മറന്നുകൂടാ എന്നും, കെ.സി.വൈ.എം. ലൂടെ സഭയുടെയും സമുദായത്തിന്റെയും പുരോഗതിക്കു വേണ്ടി നമ്മുക്ക് ഒന്നിച്ചു മുന്നേറാമെന്നും സംസ്ഥാന ജന.സെക്രട്ടറി ആൻറണി ആൻസിൽ പറഞ്ഞു.

കേരള ലത്തീൻ കത്തോലിക്കാ യുവജനങ്ങളുടെ ആഗ്രഹത്തോട് സ്നേഹപൂർവ്വം പ്രതികരിച്ചതിനും, കെ.സി.വൈ.എം. എന്ന പേര് നിലനിറുത്തതാൻ തീരുമാനമെടുത്ത മെത്രാൻ സമിതിക്ക് സംസ്ഥാന സമിതി അഭിവാദ്യങ്ങൾ അർപ്പിച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

6 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago