Categories: Kerala

ചെല്ലാനത്ത് കടൽ ക്ഷോഭം നേരിടാൻ ജനങ്ങൾ; ജനത്തെ ക്ഷോഭത്തോടെ പുറത്താക്കി ജില്ലാ കളക്ടർ

അടിയന്തിരസുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽനിന്നാണ് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി പ്രതിനിധികളെ ജില്ലാ കളക്ടർ ക്ഷോഭിച്ച് ഇറക്കിവിട്ടത്

സ്വന്തം ലേഖകൻ

എറണാകുളം: ശക്തമായ കടൽ ക്ഷോഭത്തിൽ നിന്ന് രക്ഷനേടുന്നതിന് ജനം പെടാപ്പാട്പെടുമ്പോൾ, ജനത്തിന് ചെവികൊടുക്കാൻ കൂട്ടാക്കാതെ ഒരു ജില്ലാ കലക്‌ടർ. കടൽ ക്ഷോഭത്തിൽ കഷ്ടതയനുഭവിക്കുന്ന ജനത്തിന് അടിയന്തിരസുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽനിന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി പ്രതിനിധികളെ ജില്ലാ കളക്ടർ ക്ഷോഭിച്ച് ഇറക്കിവിട്ടു.

ഇന്ന് രാവിലെ 9.30-ന് കളക്ടറുടെ ക്യാമ്പ് ഓഫീസിൽ തീരുമാനിച്ചിരുന്ന യോഗത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക ക്ഷണം കിട്ടി എത്തിയതായിരുന്നു പ്രദേശവാസികളടങ്ങുന്ന എഴുപേരുടെ പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി. ജിയോ ട്യൂബുകളുടെ നിർമ്മാണം നിലച്ചതിനെ തുടർന്ന് അടിയന്തിര സുരക്ഷ ഒരുക്കാനെന്ന പേരിൽ തീരത്ത് എത്തിച്ച ജിയോ ബാഗുകളുടെ നിർമ്മാണത്തിലെ പ്രഹസനത്തെ കുറിച്ചും, ഉദ്ദ്യോഗസ്ഥർ തെറ്റായ വിവരങ്ങളാണ് കളക്ടർക്ക് നൽകുന്നതെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കളക്ടർ ക്ഷുഭിതനാവുകയും തീരസംരക്ഷണ സമിതി പ്രതിനിധികളോട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.

എന്നാൽ, പ്രതിനിധികൾ ഇറങ്ങി പോകാൻ വിസമ്മതിക്കുകയും കളക്ടർ തീരത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ക്ഷമ കാണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരുമായി മീറ്റിംഗ് ഉണ്ടെന്നും നിങ്ങൾ ഇറങ്ങി പോകണമെന്നും കളക്ടർ നിലപാടെടുക്കുകയായിരുന്നു. സമിതി പ്രതിനിധികളായി പങ്കെടുത്തത് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കോർഡിനേറ്റർ ഫാ.മൈക്കിൾ പുന്നക്കൽ ഒ.സി.ഡി., ഫാ.സാംസൻ ആഞ്ഞിലിപറമ്പിൽ, ഫാ.അലക്സ് കൊച്ചിക്കാരൻ, ബാബു കാളിപ്പറമ്പിൽ, എം.എൻ.രവികുമാർ, ആന്റോജി കളത്തുങ്കൽ, റോബൻ കുട്ടപ്പശ്ശേരി എന്നിവരാണ് ഉണ്ടായിരുന്നത്.

ഈ ചിത്രങ്ങൾ ദുരന്തമനുഭവിക്കുന്ന ജനങ്ങളുടെ ഉദാഹരണം മാത്രം

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago