Categories: Kerala

കേരളത്തിന്റെ സൈന്യം നിലനിൽപ്പിനായി പോരാടുമ്പോൾ; കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ പ്രതികരണം

കലാവർഷം ശക്തമായതോടെ കടൽ ക്ഷോഭിച്ചു. അധികാരികളുടെ ശാസ്ത്രീയമല്ലാത്ത ചില തീരുമാനങ്ങൾ തീരം വിഴുങ്ങുന്ന കടലാക്രമണത്തിനും കാരണമായി

എം.ജെ.ഇമ്മാനുവൽ

കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ സമയത്താണ് തീരദേശ ജനതയുടെയും മൽസ്യത്തൊഴിലാളികളുടെയും മനക്കക്കരുത്തും അർപ്പണ ബോധവും ഈ ലോകം തൊട്ടറിഞ്ഞത്. അന്ന് അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുകയും, ഇനി തീരത്തിന്റെ ആവശ്യങ്ങൾ അത് എന്ത് തന്നെ ആയാലും കൈ, മെയ് മറന്ന് സംരക്ഷിക്കാൻ ഉണ്ടാവും എന്ന്‌ ഘോരഘോരം പ്രസംഗിച്ചു കടന്നു പോയവർ ഇന്ന് എവിടെയാണെന്ന് പോലും പിടുത്തം ഇല്ല.

ഇത് എപ്പോൾ പറയാൻ ഉണ്ടായ സാഹചര്യം: കലാവർഷം ശക്തമായതോടെ കടൽ ക്ഷോഭിച്ചു. അധികാരികളുടെ ശാസ്ത്രീയമല്ലാത്ത ചില തീരുമാനങ്ങൾ തീരം വിഴുങ്ങുന്ന കടലാക്രമണത്തിനും കാരണമായി. ആലപ്പുഴ ജില്ലയുടെയും, എറണാകുളം ജില്ലയുടെയും തീരപ്രദേശങ്ങളിൽ ജനങ്ങൾ ജീവൻ പണയം വെച്ചാണ് ഓരോ രാത്രിയും വെളുപ്പിക്കുന്നത്. “തീരദേശത്ത് സമ്പൂർണ കടൽ ഭിത്തി” എന്ന വർഷങ്ങളോളമുള്ള ആവശ്യം ഇന്നും അധികാരികൾ കാണാത്ത മട്ടാണ്.

തീരദേശത്തിന്റെ വോട്ട് വാങ്ങി വിജയിച്ചവർ പലപ്പോഴും തിരിഞ്ഞു നോക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് സമയത്താണ്. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടി കൊടുക്കുന്ന മൽസ്യ മേഖലയിലെ മൽസ്യതൊഴിലാളികളായ പാവം തീരദേശ വാസികളോട് സർക്കാർ സ്വീകരിക്കുന്ന ഈ അനങ്ങാപ്പാറ നയം തികച്ചും പ്രതിഷേധർഹമാണ്.

ഒറ്റമശ്ശേരി എന്ന തിര ഗ്രാമത്തിൽ 8 ഓളം വീടുകൾ ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് ഈ നാടിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയ ഇപ്പോളത്തെ സിവിൽ സപ്ലൈസ് മന്ത്രി കൂടിയായ ശ്രീ.തിലോത്തമനെ മഷി ഇട്ട് നോക്കിയിട്ട് പോലും കാണാനില്ല. ഈ പ്രദേശത്ത് നടക്കുന്ന സമരവും റോഡ് ഉപരോധവും 3 ദിവസം പിന്നിടുന്നു. ജനപ്രതിനിധികൾ അവരുടെ സ്ഥിരം പല്ലവി പാടുന്നു. ജില്ലാ കളക്ടർ നൽകിയ ഉറപ്പ് മാത്രമാണ് ഈ ജനങ്ങളുടെ ഇപ്പോളത്തെ വിശ്വാസം. അത് നിറവേറ്റപ്പെടട്ടെ എന്നു പ്രത്യാശിക്കാം.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago