Categories: Kerala

ഭരണങ്ങാനം ഭക്തി സാന്ദ്രം, തീര്‍ത്ഥാടനത്തിന് നാളെ കൊടിയേറും

ഭരണങ്ങാനം ഭക്തി സാന്ദ്രം, തീര്‍ത്ഥാടനത്തിന് നാളെ കൊടിയേറും

അനിൽ ജോസഫ്

ഭരണങ്ങാനം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭരണങ്ങാനം തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും.

രാവിലെ 10.45-നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. 11മണിക്ക് സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.

എല്ലാ ദിവസവും 11-നുള്ള വിശുദ്ധ കുര്‍ബാന വിവിധ ബിഷപ്പുമാരുടെ കാര്‍മ്മികത്വത്തില്‍ ഉണ്ടാവും.

20-ന് കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, 21-ന് സാഗര്‍ രൂപതാമെത്രാന്‍ മാര്‍ ജെയിസ് അത്തിക്കളം, 22-ന് കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, 23-ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, 24-ന് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, 25-ന് ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, 26-ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവരും; 27-ന് രാവിലെ 11 മണിക്ക് പത്തനംതിട്ട ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസും, വൈകുന്നേരം 5-ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവരും ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കും.

പ്രധാന തിരുനാള്‍ ദിനമായ 28-ന് പുലര്‍ച്ചെ 4.45 മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി ദിവ്യബലിയർപ്പണം ഉണ്ടായിരിക്കും. രാവിലെ 7.15 ന് ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം ആശീര്‍വദിക്കും. തുടര്‍ന്ന്, ഇടവക ദേവാലയത്തില്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10-ന് ഇടവക ദേവാലയത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന്, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.

27-ന് ഉച്ചകഴിഞ്ഞ് 2.30-ന് ബധിരര്‍ക്കായി വിശുദ്ധ കുര്‍ബാനയുണ്ടാകും. തിരുനാള്‍ ദിവസങ്ങളില്‍ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും; സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലും ദിവ്യബലി അര്‍പ്പിക്കപ്പെടും.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

22 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago