Categories: Vatican

ഡോ.മത്തെയോ ബ്രൂണി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി

ഡോ.മത്തെയോ ബ്രൂണി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി

ഫാ.വില്യം നെല്ലിക്കല്‍

വത്തിക്കാന്‍ സിറ്റി: ഇംഗ്ലണ്ടിലെ വിഞ്ചേസ്റ്റര്‍ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ഡോ.മത്തെയോ ബ്രൂണി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായി ജൂലൈ 22-ന് സ്ഥാനമേല്‍ക്കും.
വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായി ഫ്രാന്‍സിസ് പാപ്പായാണ് നിയമന ഉത്തരവിറക്കിയത്.

ആശയ വിനിമയത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ 2009 മുതല്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ് ഡോ.മത്തെയോ. 2009-മുതല്‍ ആശയവിനിമയത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ ആഗോള മാധ്യമപ്രവര്‍ത്തകരെ പാപ്പായുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുപ്പിക്കാനുള്ള അംഗീകാരപത്രിക നല്‍കുന്നതിന്‍റെ ചുമതലയും, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രായോഗികമായ മറ്റു ആശയവിനിമയ ജോലികളും അദ്ദേഹം ചെയ്തിരുന്നു.

2013-മുതല്‍ പാപ്പായുടെ വിദേശപര്യടനങ്ങളില്‍ രാജ്യാന്തര മാധ്യമപ്രവര്‍ത്തകരെ സ്വീകരിക്കുന്ന ഉത്തരവാദിത്വം ഡോ. മത്തെയോ ബ്രൂണിയുടേതായിരുന്നു.

2016-ല്‍ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തോടെ പാപ്പായുടെയും പരിശുദ്ധസിംഹാസനത്തിന്‍റെയും വൈവിധ്യമാര്‍ന്ന മാധ്യമപരിപാടികളുടെ ഉത്തരവാദിത്വം ബ്രൂണി വഹിച്ചിട്ടുണ്ട്. മാനവവികസന പദ്ധതിയിലും, പ്രായമായവരെ പരിരക്ഷിക്കുന്ന സഭാപദ്ധതികളിലും അദ്ദേഹം പരിചയസമ്പത്ത് നേടിയിട്ടുണ്ട്.

43 വയസ്സുള്ള മത്തെയോ ബ്രൂണി ഇംഗ്ലണ്ടിലെ വിഞ്ചേസ്റ്റര്‍ സ്വദേശിയാണ്. കുടുംബസ്ഥനായ അദ്ദേഹം ജോലി സംബന്ധമായി ഭാര്യയോടും മകളോടുമൊപ്പം റോമിലാണ് താമസം. ഇറ്റാലിയനു പുറമേ, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

15 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago