Categories: Diocese

പെരുങ്കടവിള ഫൊറോന സമിതിയുടെ യുവജനദിനാഘോഷം AFRIEL 2K19

പെരുങ്കടവിള ഫൊറോന സമിതിയുടെ യുവജനദിനാഘോഷം AFRIEL 2K19

അനൂപ് ജെ.ആർ.പാലിയോട്

പെരുങ്കടവിള: ലാറ്റിൻ കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (LCYM) പെരുങ്കടവിള ഫൊറോന സമിതിയുടെ യുവജനദിനാഘോഷം AFRIEL 2K19 (യുവജനങ്ങളുടെ മാലാഖ) എന്ന പേരിൽ മണ്ണൂർ അമലോത്ഭവ മാതാ ദേവാലയത്തിൽവച്ച് ആഘോഷിച്ചു. ഫൊറോന പ്രസിഡന്റ് ശ്രീ.അനൂപ് ജെ.ആർ.പാലിയോട് പതാക ഉയർത്തി യുവജനദിനാഘോഷത്തിനു തുടക്കം കുറിച്ചു.

തുടർന്ന്, ഫൊറോന പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ യുവജനദിനാഘോഷത്തിന്റെയും, PSC ക്യാമ്പയിന്റെയും ഫൊറോനതല ഉദ്‌ഘാടനം മണ്ണൂർ ഇടവകവികാരിയും ഫൊറോന മീഡിയ കമ്മിഷൻ ഡയറക്ടറുമായ ഫാ.സൈമൺ നിർവ്വഹിച്ചു. LCYM സ്റ്റേറ്റ് വൈസ് പ്രസിഡന്റും രൂപതാ പ്രസിഡന്റുമായ ശ്രീ.ജോജി ടെന്നിസൺ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രസ്തുത സമ്മേളനത്തിൽ വച്ച്
എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ യുവജങ്ങളെ ആദരിച്ചു.

തുടർന്ന്, സ്പോട്-ഡാൻസ്, സൗഹൃദ മത്സരങ്ങൾ തുടങ്ങിയയും സംഘടിപ്പിച്ചിരുന്നു. ശേഷം ശ്രീ.ജോജി ടെന്നിസൻ നയിച്ച ഇന്ററാക്ടിങ് സെക്ഷൻ നല്ലൊരനുഭവമായിരുന്നെന്ന് യുവതീ-യുവാക്കൾ പറഞ്ഞു. വൈകുന്നേരം 5 മണിയോടുകൂടി പതാക താഴ്ത്തിക്കൊണ്ട് AFRIEL 2K19-ന് സമാപനം കുറിച്ചു.

ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 130 യുവജനങ്ങൾ യുവജനദിനാഘോഷത്തിൽ പങ്കെടുത്തു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

20 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

24 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago