Categories: Diocese

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപാത മാതാ ദേവാലയത്തില്‍ മരിയന്‍ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപാത മാതാ ദേവാലയത്തില്‍ മരിയന്‍ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്തങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലത്തിലെ മരിയന്‍ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം.

കൊടിയേറ്റിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് ആരംഭിച്ച പതാക പ്രയാണം ഉദയന്‍കുളങ്ങര ചെങ്കല്‍ വഴി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന്, ദേവാലയത്തിന് മുന്നില്‍ പ്രത്യേകം ക്രമികരിച്ച വേദിയില്‍ തീര്‍ഥാടന കൊടി സ്ഥാപിച്ചു.

കൊടിയേറ്റ് ചടങ്ങുകളുടെ മുന്നോടിയായി വേദിയിലെ കൂറ്റന്‍ സ്ക്രീനില്‍ ഇടവകയുടെ ചരിത്രത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കപെട്ടതോടെ ഇടവകയിലെ 22 ബാലികമാര്‍ സ്വാര്‍ഗ്ഗാരോപിത മാതാവിനെ സ്തുതിച്ച് കൊണ്ട് സ്വാഗതം നൃത്തം അവതരിപ്പിച്ചു. തുടര്‍ന്ന്, തമിഴ് ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ ഇടവകയുടെ ലഘു ചരിത്രം വായിച്ചു. തീര്‍ഥാടനത്തിന്‍റെ വിളംബരം അറിയിച്ച് തീര്‍ഥാടന തിരി വേദിയില്‍ ഇടവക വികാരി തെളിയിച്ചു.

തുടര്‍ന്ന്, തിരുനാളിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ഇടവക വികാരി മോണ്‍.വി.പി.ജോസ് നടത്തി. ഇടവക വികാരി തീര്‍ഥാടകര്‍ക്കും ഇടവകയിലെ വിശ്വസികള്‍ക്കും തീര്‍ഥാടന പ്രതിജഞ്ജ ചൊല്ലിക്കൊടുത്തു.

മാതാവിനെ സ്തുതിച്ച് കൊണ്ടുളളള ഗാനം ഗായക സംഘം ആലപിച്ചതോടെ മാലാഖകുഞ്ഞുകളുടെ അകമ്പടിയില്‍ തീര്‍ഥാടന പതാക കൊടി മരത്തിന്‍റെ ചുവട്ടിലേക്ക് പ്രദക്ഷിണമായി എത്തിച്ചു. തുടര്‍ന്ന്, 10 ദിവസം നീണ്ടു നില്‍ക്കുന്ന തീര്‍ഥാടനത്തിന് വികാരി മോണ്‍. വി.പി. ജോസ് കൊടിയേറ്റി. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ബനഡിക്ട് ജി ഡേവിഡ് വചന സന്ദേശം നല്‍കി.

ഇന്നലെ നടന്ന സമൂഹ ദിവ്യബലിക്ക് കൊല്ലംകോട് ഇടവക വികാരി ഫാ.ഷാജു വില്ല്യംസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജോണ്‍ ബോസ്കോ വചന സന്ദേശം നല്‍കി.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

5 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

9 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago