Categories: Kerala

കൊച്ചി രൂപതാ കെ.എൽ.സി.എ. സ്കോളർഷിപ്പ് വിതരണം നടത്തി

കൊച്ചി രൂപതാ കെ.എൽ.സി.എ. സ്കോളർഷിപ്പ് വിതരണം നടത്തി...

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി രൂപതാ കെ.എൽ.സി.എ. സംഘടന സ്കോളർഷിപ്പ് വിതരണം നടത്തി. ഇടക്കൊച്ചി, ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തു ഹാളിൽ സംഘടിപ്പിച്ച സ്കോളർഷിപ്പ് വിതരണവും ആദരിക്കലും കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു.

രൂപതാ പ്രസിഡന്റ്‌ പൈലി ആലുങ്കലിന്റ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹൈബി ഈഡൻ M.P. മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡനെയും Ph.D. ജേതാക്കളെയും മെത്രാൻ ആദരിച്ചു.

വികാരി ജനറൽ മോൺ.പീറ്റർ ചടങ്ങാട് സ്കോളർഷിപ്പ് വിതരണം നടത്തി. ശ്രീ. ഷാജി ജോർജ്, അഡ്വ.ഷെറി ജെ. തോമസ്, ടി.എ.ഡാൽഫിൻ എന്നിവർ ഉന്നത വിജയം കരസ്ഥമാക്കിയ വരെ ആദരിച്ചു. ജൂഡ് ജോസഫ് പുത്തം വീട്ടിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.

ഫാ.ആന്റണി കുഴിവേലിൽ, ഫാ.ആന്റണി തൈവീട്ടിൽ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, എഡ് വേർഡ് ഫ്രാൻസീസ്, സിന്ധു ജസ്റ്റസ്, ഷീലാ ജെറോം, സാബു കാനക്കാപ്പള്ളി, അലക്സാണ്ടർ ഷാജു, യേശുദാസ് പാലം പള്ളി, ലോറൻസ് ജോജൻ, ജോൺസൺ തട്ടാശ്ശേരി എന്നിവർ സംസാരിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

16 mins ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago