Categories: Kerala

ചാനല്‍ ബഹിഷ്‌കരണ പ്രതിജ്ഞ നടത്തി പുത്തൻ മാതൃകയുമായി മാതൃ-പിതൃവേദി

ചാനലുകള്‍ തെറ്റ് തിരുത്തുംവരെ ബഹിഷ്‌ക്കരിക്കും...

ജോസ് മാർട്ടിൻ

പുന്നപ്ര: ക്രൈസ്തവ മത വിശ്വാസങ്ങള്‍ക്കും ആചാരഅനുഷ്ഠാനങ്ങള്‍ക്കും എതിരേ വര്‍ദ്ധിച്ചുവരുന്ന വാര്‍ത്താ ചാനല്‍ നടപടികളില്‍ പ്രതിഷേധിച്ചും എഷ്യാനെറ്റ് ന്യൂസ്, വാര്‍ത്ത 24 ചാനല്‍ എന്നിവയുടെ അതിരുകവിഞ്ഞ സഭാ അവഹേളനങ്ങളില്‍ അമര്‍ഷം രേഖപ്പെടുത്തിയും മാതൃ-പിതൃവേദി ചങ്ങനാശേരി അതിരൂപതായിലെ ആലപ്പുഴ ഫൊറോന പ്രതിഷേധയോഗം സംഘടിപ്പിച്ചു.

പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ റോയി പി.വേലിക്കെട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.റ്റിജോ പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ബേബി പാറക്കാടന്‍ പ്രതിഷേധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വസ്തുതകള്‍ മനസിലാക്കാതെ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന ചാനല്‍ സംസ്‌കാരത്തിനെതിരേ ഒന്നായി അണി നിരക്കുമെന്നും, ചാനലുകള്‍ തെറ്റ് തിരുത്തുംവരെ ബഹിഷ്‌ക്കരിക്കുമെന്നും ഫാ.റ്റിജോ പുത്തന്‍പറമ്പില്‍ പറഞ്ഞു.

ഫാ.തോമസ് താന്നിയത്ത്, ഫാ.ബിജോയ് അറക്കല്‍, ലാലി ഇളപ്പുങ്കല്‍, ചെറിയാന്‍ നെല്ലുവേലി, മായാ ജോയി, ഡയാനാ പി.ജോയിക്കുട്ടി, ഡി. തോമസ് കുറ്റേല്‍, കെ.വി.ജോണ്‍ ബോസ്‌കോ, രാജു ജോസഫ്, തോമസ് ജോസഫ്, അന്നമ്മ ജെയ്‌സണ്‍, റാണി രാജീവ്, നിഷ ലെസ്ലി, പ്രജുഷ മാത്യു, അല്ലി ജോസഫ് എന്നിവര്‍ സംസാരിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

10 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago