Categories: Kerala

കൊല്ലം രൂപതയിൽ പ്രോലൈഫ് പ്രാർത്ഥനാദിനം സംഘടിപ്പിച്ചു

ജീവൻ കൊടുക്കുവാൻ കഴിവില്ലാത്ത മനുഷ്യന് ജീവനെടുക്കുവാനുള്ള അധികാരവുമില്ല...

ബിബിൻ ജോസഫ്

കൊല്ലം: കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ നിർദ്ദേശമനുസരിച്ചു കേരളത്തിലെ എല്ലാ രൂപതയിലും നടക്കുന്ന ഭ്രൂണഹത്യാവിരുദ്ധ പ്രാർത്ഥനാദിനത്തിന്റെ ഭാഗമായി കൊല്ലം രൂപതയിലും പ്രാർത്ഥനാദിനം നടത്തി.

ജീവൻ കൊടുക്കുവാൻ കഴിവില്ലാത്ത മനുഷ്യന് ജീവനെടുക്കുവാനുള്ള അധികാരവുമില്ലെന്ന് ദിവ്യബലി മധ്യേ ഫാ.ഷാനി ഫ്രാൻസിസ് ഉദ്‌ബോധിപ്പിച്ചു. സുപ്രീം കോടതിയിൽ ഭ്രൂണഹത്യ ചെയ്യുവാനുള്ള സമയപരിധി ആറു മാസമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്രസർക്കാർ ഉത്തരം നൽകേണ്ട ദിവസമായിരുന്നു ഇന്ന്. ആ ഹർജിയിലെ ഒരു ക്ളോസ് ആയി ഒൻമ്പതു മാസം വരെ ഗര്ഭാശയത്തിലെ കുഞ്ഞിനെ ചില കാരണങ്ങളുടെ പേരിൽ വധിക്കണം എന്നാവശ്യപ്പെടുന്നുണ്ട്.

എന്നാൽ, ഗർഭസ്ഥ ശിശു ശാസ്ത്രമായ ഫിറ്റോളജി വളരെയധികം പുരോഗതി പ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭ്രൂണഹത്യക്ക് അഞ്ചുമാസം വരെ അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് തന്നെ വേണ്ടായെന്നു വെക്കണമെന്നാണ് പ്രോലൈഫ് സമിതിയുടെ കാഴ്ചപ്പാട്. ആയതിനാൽ അധികാരികൾ സത്യം തിരിച്ചറിഞ്ഞു കുഞ്ഞുങ്ങളോടുള്ള നീതി നടപ്പിലാക്കുവാനാണ് ഇന്നത്തെ ദിവസം തന്നെ കേരളമാകെ പ്രാർത്ഥന നടത്തുന്നത്.

രൂപതാതലത്തിൽ രാവിലെ പത്തിന് ഫാത്തിമാ ശ്രയിനിൽ നടത്തിയ ആരാധനക്ക് രൂപത പ്രോലൈഫ് സമിതിയോടൊപ്പം റോസാമിസ്റ്റിക്ക പ്രോലൈഫ് മൂവ്മെന്റും നേതൃത്വം നൽകി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ ഷാനി ഫ്രാൻസിസ് കാർമികത്വം വഹിച്ചു. കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, സംസ്ഥാന ജോയിന്റ് സെക്രട്ടറിയും രൂപത പ്രസിഡണ്ടുമായ റോണാ റിബെയ്‌റോ, തിരുവനന്തപുരം മേഖല ജോയിന്റ് സെക്രട്ടറി ജീവാ ജേക്കബ് എന്നിവർ സംസാരിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

13 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago