Categories: India

അതിജീവനത്തിനുളള ശക്തി യേശുവിലുളള വിശ്വാസം; ബിയര്‍ ഗ്രില്‍സ

അതിജീവനത്തിനുളള ശക്തി യേശുവിലുളള വിശ്വാസം; ബിയര്‍ ഗ്രില്‍സ

അനിൽ ജോസഫ്

കാലിഫോര്‍ണിയ: അതിജീവനത്തിനുളള ശക്തി യേശുവിലുളള വിശ്വാസമാണെന്ന് പ്രശസ്ത അവതാരകന്‍ ബിയര്‍ ഗ്രില്‍സ. തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ഡിസ്കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ പ്രോഗ്രാം അവതാരകന്‍ കൂടിയായ ബിയര്‍ ഗ്രില്‍സ് തന്‍റെ വിശ്വാസം ലോകത്തെ അറിയിച്ചത്. ‘സോള്‍ ഫ്യുവല്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തന്‍റെ പുതിയ പുസ്തകം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്രിസ്തുവിലുള്ള വിശ്വാസത്തെ പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് ഫോക്സ് ന്യൂസ് മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ ബിയര്‍ ഗ്രില്‍സ് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ തനിക്ക് സഹായകമായ കാര്യങ്ങളെപ്പറ്റി താന്‍ എഴുതി വയ്ക്കാറുണ്ടായിരുന്നുവെന്നും അവയെല്ലാം ക്രിസ്തുവിന്‍റെ പഠനങ്ങളില്‍ വേരുകളുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തിയഞ്ചു വയസ്സായിരുന്ന സമയത്താണ് അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെടുന്നത്. തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവമെന്ന് പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. യേശുവിലുള്ള വിശ്വാസമാണ് അതിനെ അതിജീവിക്കാന്‍ ശക്തി നല്‍കിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ശക്തമായി നേരിടാനും ജീവിതത്തില്‍ സമാധാനം കണ്ടെത്താനും വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം പുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. പുസ്തകത്തോടൊപ്പം ബിയര്‍ ഗ്രില്‍സിന്‍റെ ഒരു ശബ്ദ വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നരേന്ദ്ര മോദിയുമായി നടത്തിയ പ്രോഗ്രാമിന്‍റെ ആരംഭത്തില്‍ പ്രാര്‍ത്ഥനയോടെയാണ് ബിയര്‍ ഗ്രില്‍സ് പ്രോഗ്രാം ആരംഭിച്ചത്. ഇത് നവ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിന്നു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

19 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago