Categories: Kerala

ലോഗോസ് ക്വിസില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍

ലോഗോസ് ക്വിസില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍

അനിൽ ജോസഫ്

തിരുവനന്തപുരം: കേരള കത്തോലിക്ക മെത്രാന്‍ സമിതി ബൈബിള്‍ കമ്മീഷന്‍റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍. കത്തോലിക്കാ സഭക്ക് കീഴിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമായി ഉച്ചകഴിഞ്ഞ് രണ്ടിനാണ് ലോഗോസ് ക്വിസ് ക്രമീകരിച്ചിരുന്നത്. ബൈബിള്‍ ക്വിസില്‍ അഞ്ചര ലക്ഷം പേരാണു കേരളത്തില്‍ വിവിധ രൂപതകളില്‍ പങ്കെടുത്തത്.

പ്രായ വ്യത്യാസമില്ലാതെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതു മുത്തച്ചനും മുത്തശ്ശിക്കും വരെ വിവിധ കാറ്റഗറികളിലായി ഒരേ ഹാളില്‍ ഒരുമിച്ച് പരീക്ഷയില്‍ പങ്കെടുക്കാമെന്നത് ലോഗോസ് ക്വിസിന്‍റെ മാത്രം പ്രത്യേകതയാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലും ക്വിസ് സംഘടിപ്പിച്ചിരുന്നത് ക്വിസിനെ ജനകീയമാക്കി. ഇത് ഇരുപതാം വര്‍ഷമാണ് ലോഗോസ് ക്വിസ് നടത്തപ്പെടുന്നത്.

രൂപതാടിസ്ഥാനത്തില്‍ 60,788 പേരെ പങ്കെടുപ്പിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയാണ് ലോഗോസ് പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൃശൂര്‍, പാലാ രൂപതകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

തിരുവനന്തപുരം ലത്തീന്‍ രൂപത ലോഗോസ് ക്വിസിനായി പ്രത്യേക ആപ്പ് വരെ പുറത്തിറക്കിയിരുന്നു. മലയോര മേഖല ഉള്‍പ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയില്‍ കനത്ത മഴയെയും അവഗണിച്ചാണ് പരീക്ഷാര്‍ത്ഥികള്‍ വിവിധ ഇടങ്ങളില്‍ ക്വിസില്‍ പങ്കെടുത്തത്. ഈ വര്‍ഷവും ഭിന്നശേഷിക്കാര്‍ ലോഗോസ് മത്സരങ്ങളില്‍ പങ്കെടുത്തു.

ലോഗോസ് സെമിഫൈനല്‍ പരീക്ഷ നവംബര്‍ 10-ന് കോഴിക്കോട്, ആലുവ, കൊല്ലം എന്നീ കേന്ദ്രങ്ങളിലും; മെഗാഫൈനല്‍ നവംബര്‍ 23, 24 തീയതികളില്‍ പാലാരിവട്ടം പി.ഒ.സി.യിലും നടക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോണ്‍സണ്‍ പുതുശേരി അറിയിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago