Categories: Kerala

സൂസപാക്യം പിതാവിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; പ്രാര്‍ഥനയോടെ വിശ്വാസി സമൂഹം

സൂസപാക്യം പിതാവിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; പ്രാര്‍ഥനയോടെ വിശ്വാസി സമൂഹം

അനിൽ ജോസഫ്‌

തിരുവനന്തപുരം: റോമില്‍ അഡ്ലിമിന സന്ദര്‍ശന ശേഷം തിരിച്ചെത്തി പനിയും അണുബാധയും ഗുരുതരമായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയുന്ന ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സകള്‍ നടത്തിവരുന്നത്. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസും വികാരി ജനറല്‍ മോണ്‍.സി.ജോസഫും ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ആരോഗ്യനിലയെപ്പറ്റി സംസാരിച്ചിരുന്നു.

ഇന്ന് തീരദേശ മുള്‍പ്പെടെ വിവിധ ദേവാലയങ്ങളില്‍ സൂസപാക്യം പിതാവിന്‍റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചു. ദേവാലയങ്ങളിൽ വിശ്വാസികളുടെ പ്രാര്‍ത്ഥന അഭിവന്ദ്യ പിതാവിന് വേണ്ടിയായിരുന്നു. പൊഴിയൂര്‍ മറിയം മഗ്ദലേന ദേവാലയത്തിലും ബിഷപ്പിന്‍റെ ഇടവക പളളിയായ മാര്‍ത്താണ്ഡംതുറ വ്യാകുലമാതാ ദേവാലയത്തിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടന്നു.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ ആര്‍ച്ച് ബിഷപ്പിന്‍റെ രോഗശാന്തിക്കായി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു. ഇന്നലെ വൈകിട്ട് മുതല്‍
ആന്തരിക അവയവങ്ങള്‍ ഗണ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയതായും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, പിതാവിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടില്ല. തുടര്‍ന്നും, ഏവരും പ്രാര്‍ത്ഥിക്കണമെന്ന് അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് അഭ്യര്‍ത്ഥിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

59 mins ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

16 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago