Categories: Kerala

സൂസപാക്യം പിതാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു

സൂസപാക്യം പിതാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു

അനിൽ ജോസഫ്‌‌

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യത്തിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്ന് നീക്കി, ഭക്ഷണവും കഴിച്ചു തുടങ്ങി. എഴുന്നേറ്റിരിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്, എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്.

അണുബാധയ്ക്കുള്ള സാധ്യത പരിഗണിച്ച് സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല, ഇപ്പോഴും ഇന്‍ന്റെൻസീവ് കെയര്‍ യൂണിറ്റിലാണ് ആര്‍ച്ച് ബിഷപ് തുടരുന്നത്.

ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസും വികാരി ജനറല്‍ മോണ്‍.സി.ജോസഫും ഡോക്ടര്‍മാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്.

ആര്‍ച്ച് ബിഷപ്പിന്റെ ആരോഗ്യ നിലയിലുണ്ടായ മാറ്റത്തില്‍ ബിഷപ്പിന്റെ സഹോദരന്‍ ആലോഷ്യസ് ഉള്‍പ്പെടെയുളള ബന്ധുക്കളും സന്തോഷം അറിയിക്കുകയും പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago