ഇരട്ടത്തലയുള്ള പക്ഷിയും പിന്നെ ഞാനും

ഇരട്ടത്തലയുള്ള പക്ഷിയും പിന്നെ ഞാനും

വനത്തിൽ ഒരു ഉടലും രണ്ട് തലയും ഉള്ള ഒരു പക്ഷി ഉണ്ടായിരുന്നു. രണ്ടു തലകളും പരസ്പര സ്നേഹത്തിലും പരസ്പര ധാരണയിലും സന്തോഷത്തോടെ കഴിഞ്ഞിരുന്നു.

ഒരു ദിവസം ഒരു പുഴയുടെ കരയിൽ ഈ രണ്ട് തലയുള്ള പക്ഷി വെള്ളം കുടിക്കാൻ ചെന്നിരുന്നു. വെള്ളത്തിൽ തന്റെ നിഴൽ കണ്ട് പക്ഷി ഞെട്ടി. ഒരു തല വളരെ ഭംഗിയുള്ളതും വർണ്ണ തൂവലും കിരീടം വെച്ചമാതിരിയിൽ തലയിൽ പൂക്കളും. എന്നാൽ ഇടത്തേ തല അനാകർഷവും വിരൂപവുമായിരുന്നു. പക്ഷി ദുഃഖിതനായി. വിരൂപമായ ഇടത്തേ തലയെ ഒഴിവാക്കണം. പക്ഷി പല തന്ത്രങ്ങളും പരീക്ഷിച്ചു. ഒന്നും വിജയിച്ചില്ല. ഒരു ദിവസം വനത്തിനുള്ളിൽ പറന്നു കൊണ്ടിരുന്നപ്പോൾ ഒരു വലിയ വൃക്ഷം നിറയെ ചുവന്നുതുടുത്ത കാണാൻ ചന്തമുള്ള പഴങ്ങൾ…!! എന്നാൽ മറ്റ് പക്ഷികൾ ഒന്നും ഒന്നും ആ പഴം തിന്നാൻ വന്നില്ല എനിക്ക് ഒരു കാര്യം മനസ്സിലായി അത് ഇത് വിഷക്കനിയാണ്.ആ പഴം തിന്നാൽ ആപത്താണ്. പഴം തിന്നാതെ പറന്ന് അകലാൻ തുടങ്ങിയപ്പോൾ പക്ഷിയുടെ ഉള്ളിൽ ഒരു ആശയം ഉദിച്ചു . തന്റെ ഇടതു ഭാഗത്തെ തലയെ നശിപ്പിക്കാൻ പറ്റിയ അവസരം. ഇടതുവശത്തെ തലയെ പഴം തിന്നാൻ പക്ഷി നിർബന്ധിച്ചു. അത് വിഷക്കനിയാണ്, തിന്നാൽ ചാകും, ഞാൻ തിന്നുകയില്ല. ഇടതുവശത്തെ തല തീർത്തുപറഞ്ഞു. വലതുവശത്തെ തലയ്ക്കു അരിശം മൂത്തു, പഴം തിന്നു. കുറച്ചു കഴിഞ്ഞപ്പോൾ പക്ഷി ചത്തു വീണു.

വരികൾക്കിടയിലൂടെ വായിക്കുമ്പോൾ, ഒത്തിരി കാര്യങ്ങൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കഥയാണിതെന്ന് ഗ്രഹിക്കാൻ കഴിയും. പക്ഷിയുടെ “ഈഗോ” തല പൊക്കിയപ്പോൾ അഹന്തയും, അഹങ്കാരവും, അസൂയയും വർധിച്ചു. ഇടത്തെ തലയും തന്റെ ഭാഗമാണെന്ന സത്യം അവഗണിച്ചു. നശിപ്പിക്കുക എന്ന ചിന്ത ശക്തിപ്രാപിച്ചു. “അരിശം” പക്ഷിയുടെ സുബോധം, തിരിച്ചറിവ്, വിവേകം നഷ്ടപ്പെടുത്തി. ഫലമോ ദാരുണമായ അന്ത്യം…!

ചില മനുഷ്യർക്ക്‌ രണ്ട് തരത്തിലുള്ള സ്വഭാവവും വ്യക്തിത്വവും ഉണ്ടെന്ന് (double personality) മനശാസ്ത്രം പഠിപ്പിക്കുന്നു. പുറമേ കാണുമ്പോൾ ആകർഷണീയമായ പെരുമാറ്റവും സ്വഭാവവും. എന്നാൽ മറ്റുള്ളവരെ അംഗീകരിക്കാത്ത, അകറ്റിനിർത്തുന്ന, നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്ന മറ്റൊരു സ്വഭാവം ഉള്ളിൽ ഒളിപ്പിച്ചു വയ്ക്കും.

ഭാര്യയും ഭർത്താവും തമ്മിലുള്ള അകൽച്ച, സഹോദരങ്ങൾ തമ്മിലുള്ള അകൽച്ച, ബന്ധങ്ങളെ തകിടംമറിക്കുന്ന പെരുമാറ്റം എന്നിവയെല്ലാം നാം ഈ “ദ്വിമുഖ വ്യക്തിത്വ”ത്തിന്റെ ഫലമാണ്. പലപ്പോഴും താരതമ്യം ചെയ്യുന്നതിലൂടെ അകലം വർദ്ധിക്കും. ഞാൻ പൂർണനാണ്, ശരിയാണ് (I am ok ), എന്നാൽ നീ
(അപരൻ) അപൂർണനാണ്, പരാജയമാണ് (you are not ok) എന്ന കാഴ്ചപ്പാടും, മനോഭാവവും, വേർതിരിക്കലും “വികലമായ” വ്യക്തിത്വത്തിന്റെ സന്തതിയാണ്. എന്റെ അസ്ഥിത്വം പൂർണത പ്രാപിക്കാൻ അപരൻ ഒരു അവശ്യഘടകമാണെന്ന് തിരിച്ചറിയുമ്പോഴാണ് “സഹവർത്തിത്വം” ഉടലെടുക്കുന്നത്.

ഒരാളെ സ്നേഹിക്കുക എന്നു പറഞ്ഞാൽ അവൻ/ അവൾ ആയിരിക്കുന്ന അവസ്ഥയിൽ കഴിവുകളോടും കുറവുകളോടും കൂടി അംഗീകരിക്കുക എന്നതാണ്. എൻറെ സഹോദരൻ നശിപ്പിക്കുക എന്നുവച്ചാൽ അധികമായി ഞാൻ എന്നെ തന്നെയാണ് നശിപ്പിക്കുന്നത്. നമ്മുടെ കൈകളിലെ വിരലുകൾ ശ്രദ്ധിച്ചാൽ നീളത്തിനും വണ്ണത്തിനും രൂപത്തിലും വ്യത്യാസമുണ്ടെന്ന് കാണാൻ കഴിയും. വിരൽ മടക്കിയാൽ എല്ലാ വിരലുകളും ഒരെ നീളം ഉള്ളതായി മാറുന്നു. ശക്തിയും ബലവും കൈവരിക്കുന്നു. ബാഹ്യമായ രൂപവും സൗന്ദര്യവും ക്ഷണികമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടാകണം. അപരന്റെ വളർച്ചയിൽ, ഉയർച്ചയിൽ, സുഖത്തിൽ, ക്ഷേമത്തിൽ സന്തോഷം കണ്ടെത്താൻ കഴിയുമ്പോൾ നമുക്കുള്ളിൽ “സ്വാസ്ഥ്യം” അനുഭവിക്കാൻ കഴിയും. അതാണ് നമുക്ക് സമാധാനവും സന്തോഷവും തരുന്നത്.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago