Categories: Kerala

എറണാകുളത്തു കടൽക്ഷോഭം ശക്തം; മത്സ്യബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ 30-തോളം വള്ളങ്ങൾ പൂർണമായും നശിച്ചു

എറണാകുളത്തു കടൽക്ഷോഭം ശക്തം; മത്സ്യബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ 30-തോളം വള്ളങ്ങൾ പൂർണമായും നശിച്ചു

ജോസ്‌ മാർട്ടിൻ

കൊച്ചി: കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളായ
നായരമ്പലം, എടവനക്കാട്, ചെല്ലാനം, ഞാറയ്ക്കല്‍, മാലിപ്പുറം എന്നീ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഞാറയ്ക്കലില്‍ 350 ഉം നായരമ്പലത്ത് 50 ഉം കുടുംബങ്ങളെ രാമവിലാസം സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു.

ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ 21 മത്സ്യബന്ധന വള്ളങ്ങള്‍ ശക്തമായ തിരയില്‍ തകര്‍ന്നു. കരയ്ക്കുകയറ്റിവച്ചിരുന്ന ചെറുവള്ളങ്ങളാണ് തകര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയത് വള്ളങ്ങളിലെ വലകളും എന്‍ജിനുകളും നശിച്ചു. ഓരോ വള്ളത്തിനും ശരാശരി 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടും മൂന്നും പേര്‍ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളാണിത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നതുമൂലം വള്ളങ്ങളൊന്നും മത്സ്യബന്ധനത്തിന് പോയിരുന്നില്ല.
കനാല്‍ നിറഞ്ഞൊഴുകിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്. ബുധനാഴ്ച രാത്രി മിക്ക വീടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു കടല്‍ക്ഷോഭം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

10 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago