Categories: Kerala

കെ.സി.വൈ.എം. കൊല്ലം രൂപത വനിതകൾക്കായി സെമിനാർ സംഘടിപ്പിച്ചു; ഗൂഢലക്ഷ്യങ്ങളോട് കൂടിയ പ്രണയ ബന്ധങ്ങൾക്ക് എതിരെ ജാഗരൂകരാകുക

ഗൂഢലക്ഷ്യങ്ങളോട് കൂടിയ പ്രണയ ബന്ധങ്ങൾക്ക് എതിരെ യുവതികളെ ജാഗരൂകരാക്കുക എന്ന ലക്ഷ്യത്തോടെ...

ബിബിൻ ജോസഫ്

കൊല്ലം : സമൂഹത്തിൽ വ്യാപകമായികൊണ്ടിരിക്കുന്ന ‘ഗൂഢലക്ഷ്യങ്ങളോട് കൂടിയ പ്രണയ ബന്ധങ്ങൾക്ക് എതിരെ യുവതികളെ ജാഗരൂകരാക്കുക’ എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എം. കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം QSSS ഹാളിൽ വച്ച് വനിതകൾക്കായി സെമിനാർ സംഘടിപ്പിച്ചു. ബ്രദർ അലി ഫിലിപ്പ് നയിച്ച സെമിനാർ കെ.സി.വൈ.എം. കൊല്ലം രൂപതാ ഡയറക്ടർ ഫാ.ഷാജൻ ഉത്‌ഘാടനം ചെയ്തു.

പ്രണയബന്ധങ്ങളിലൂടെ ചതിക്കുഴിയിൽ അകപ്പെടുന്ന സ്ത്രീകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അതിനെ ഫലപ്രദമായി ചെറുക്കുവാനും, സത്വരമായ ഇടപെടൽ നടത്തുവാനും വനിതകളെ പ്രാപ്തമാക്കും വിധത്തിൽ വനിതകൾക്ക് അവബോധം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സെമിനാറിൽ പങ്കെടുത്ത രൂപതയിലെ യുവതികൾ, സന്യസ്തർ, അധ്യാപകർ തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

കെ.സി.വൈ.എം. കൊല്ലം രൂപതാ പ്രസിഡന്റ്‌ എഡ്‌വേഡ്‌ രാജു, ജനറൽ സെക്രട്ടറി വിപിൻ ക്രിസ്റ്റി, സിസ്റ്റർ ആനിമേറ്റർ സി.മേരി രജനി CCR, കെ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുമാരി ഡെലിൻ ഡേവിഡ്, രൂപതാ സമിതി അംഗങ്ങളായ ജോസ്ന, നിതിൻ രാജു, മനീഷ് മാത്യു, നിധിൻ എഡ്‌വേഡ്‌ തുടങ്ങിയവർ സംസാരിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago