Categories: Diocese

തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്കര്‍ പ്രതികരിക്കും; ബിഷപ് ജോസഫ് കാരിക്കശ്ശേരി

തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്കര്‍ പ്രതികരിക്കും; ബിഷപ് ജോസഫ് കാരിക്കശ്ശേരി

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്കര്‍ വോട്ടിലൂടെ പ്രതികരിക്കുമെന്ന് കെച്ചി രൂപത ബിഷപ്പ്‌ ഡോ.ജോസഫ് കാരിക്കശ്ശേരി. ലത്തീന്‍ സമുദായ സംഗമത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ കെഎല്‍സിഎ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്‌.

സര്‍ക്കാരില്‍ നിന്ന് ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അധികാരത്തില്‍ പങ്കാളിത്തം നേടാന്‍ ലത്തീന്‍ കത്തോലിക്കര്‍ അണിനിരക്കുകയാണെന്നും, കാലാകാലങ്ങളില്‍ സമുദായത്തെ വോട്ട് ബാങ്കായികാണുന്നവര്‍ക്ക് ചുട്ട മറുപടികൊടുക്കണമെന്നും ബിഷപ്പ്‌ ആവശ്യപ്പെട്ടു.

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, മോണ്‍.ജോസ് നവാസ്, മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.ഷാജ്കുമാര്‍, ഇ ഡി ഫ്രാന്‍സിസ്, ബേബിഭാഗ്യോദയം, ദേവസി ആന്റെണി, ജോണ്‍ ബാബു, ടി സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

8 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago