Categories: Kerala

താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കെ.എല്‍.സി.എ.

താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കെ.എല്‍.സി.എ.

ഷെറി ജെ.തോമസ്

എറണാകുളം: എംപ്ളോയ്മെന്റ്‌ എക്സ്ചേഞ്ചിലൂടെയുള്ള നിയമനം അവസാനിപ്പിച്ച് താല്‍ക്കാലിക നിയമനങ്ങള്‍ കുടുംബശ്രീ, കെക്സാണ്‍ വഴിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം സംവരണം അട്ടിമറിച്ചുകൊണ്ടുള്ളതാണെന്ന് കെ.എല്‍.സി.എ. സംസ്ഥാന സമിതി പരാതിപ്പെട്ടു.

പി എസ് സി നിയമനത്തിലൂടെയല്ലാത്ത എല്ലാ ഒഴിവുകളും എംപ്ളോയ്മെന്‍റിലൂടെ നികത്തുമെന്ന കീഴ്വഴക്കത്തിന്റെയും തൊഴില്‍വകുപ്പിന്റെ നയത്തിന്റെയും അടിസ്ഥാനത്തില്‍ 2016-ല്‍ ഇക്കാര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
എന്നാല്,‍ ഇത് മറികടന്ന് തൊഴില്‍വകുപ്പറിയാതെ ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് സംവരണ അട്ടിമറിയാണ്.

അതുകൂടാതെ, ആയിരക്കണക്കിന് ആളുകള്‍ എംപ്ളോയ്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കെ, ചുരുക്കം ചിലരിലേക്ക് മാത്രം നിയമനം ചുരുക്കാനുള്ള നീക്കവുമാണ് നടക്കുന്നത്‌. സീനിയോറിറ്റി, സംവരണം, മുന്‍ഗണന എന്നീ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനങ്ങള്‍ അനീതിയാണെന്ന് കെ എല്‍ സി എ അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി  അഡ്വ. ഷെറി ജെ തോമസ, ഇ ഡി ഫ്രാന്‍സീസ്, ജെ സഹായദാസ്, എസ് ഉഷാകുമാരി, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്‍സന്‍, എം സി ലോറന്‍സ്, ബിജു ജോസി, പൂവം ബേബി, ജസ്റ്റീന ഇമ്മാനുവല്‍, ടി എ ഡാല്‍ഫിന്‍, അജു ബി ദാസ്, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്റെണി എന്നിവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago