Categories: World

ദൈവത്തെ ഉപേക്ഷിച്ച് സംസ്കാരവുമായി പൊരുത്തപ്പെടുന്നതിലൂടെയാണ് സഭാ പ്രതിസന്ധി ഉണ്ടാകുന്നത്; കർദിനാൾ മുള്ളർ

ഒരു കൂട്ടം ആളുകൾ കൂദാശകളും, വിശ്വാസ സത്യ പഠനങ്ങളും, തെറ്റാവരസഭാ നേതൃത്വവും ഇല്ലാത്ത ഒരു സഭയെ ആഗ്രഹിക്കുന്നു...

ഷെറിൻ ഡൊമിനിക്ക്

ഫീനെക്സ്: ദൈവത്തെ ഉപേക്ഷിച്ച് സംസ്കാരവുമായി പൊരുത്തപ്പെടുന്നതിലൂടെയാണ് സഭാ പ്രതിസന്ധി ഉണ്ടാകുന്നതെന്ന് കർദിനാൾ ഗെഹാർഡ് മുള്ളർ. ഇന്ന് കത്തോലിക്കാസഭ നേരിടുന്ന പ്രതിസന്ധിയെ വിലയിരുത്തി ‘കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ട്രിൻ ഓഫ് ഫെയ്ത്’ മുൻ പ്രീഫെക്ട്, കാർഡിനൽ മുള്ളർ നടത്തിയ പരാമർശം ആഗോളശ്രദ്ധ നേടിയിരിക്കുകയാണ്. ഫീനെക്സിൽ ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് വിളിച്ചുകൂട്ടിയ “2020 സ്റ്റുഡന്റ് ലീഡർഷിപ്പ് സമ്മിറ്റിൽ” സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വസംസ്കാരങ്ങളുമായി ഇഴുകിച്ചേരാനും വിശ്വാസസത്യങ്ങളെ ഉപേക്ഷിക്കാനും ഇളംതലമുറയിലെ വിശ്വാസ സമൂഹവും സഭയ്ക്കുള്ളിലെ ചിലർപോലും ബോധപൂർവം നടത്തുന്ന ശ്രമത്തിന്റെ ഫലമാണ് ഇത്തരമൊരു പ്രതിസന്ധി സഭയിൽഉടലെടുക്കുന്നതിന് കാരണമെന്ന് കാർഡിനൽ മുള്ളർ കുറ്റപ്പെടുത്തി.

കൂടാതെ, ദൈവകല്പനകളെ ആപേക്ഷികം ആക്കണമെന്നും, വെളിപ്പെടുത്തപ്പെട്ട വിശ്വാസസത്യങ്ങളെ പുനർവ്യാഖ്യാനം ചെയ്യണമെന്നും, യുഗത്തിന്റെ ആത്മാവായ സൈറ്റ്ഗായിസ്റ്റുമായി (Zeitgeist) പൊരുത്തപ്പെടണമെന്നും പറയുന്ന പുരോഗമന അഭിപ്രായം സഭയെ തളർത്തുന്ന വിഷമാണ് എന്ന് അദ്ദേഹം തുറന്നടിച്ചു. ഒരു കൂട്ടം ആളുകൾ കൂദാശകളും, വിശ്വാസ സത്യ പഠനങ്ങളും, തെറ്റാവര സഭാ നേതൃത്വവും (Infallible Magistarium) ഇല്ലാത്ത ഒരു സഭയെ ആഗ്രഹിക്കുന്നുവെന്നും, അതിനായി പരിശ്രമിക്കുന്നു എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

“നസറായനായ യേശു എന്ന പൂർണ്ണനായ മനുഷ്യനിൽ, ദൈവത്തിന്റെ സാർവത്രികസത്യം സംഷിപ്തമായി ഇവിടെ-ഇപ്പോഴും സന്നിഹിതമാണ്, അതായത് ചരിത്രപരമായ സമയത്തിലും-സ്ഥലത്തും”. അതിനാൽതന്നെ, “യേശുക്രിസ്തു ഏതെങ്കിലും ചില പരമോന്നത സത്യത്തിന്റെ പ്രതിനിധാനമല്ല; മറിച്ച് അവൻ ‘വഴിയും, സത്യവും, ജീവനുമാണ്’ കർദിനാൾ മുള്ളർ വ്യക്തമാക്കി.

ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് (FOCUS) ആണ് ആയിരങ്ങൾ ഒരുമിച്ചു കൂടിയ ഈ കൂട്ടായ്മയ്ക്ക് ആതിഥേയത്വം വഹിച്ചത്.

vox_editor

View Comments

  • Cardinal Muller has misunderstood Pope Francis. It is high time the old Theological fantasies and follies must be replaced with practical religious faiths with reason. The world has changed with social media’s where the youth are for practical faith.

    • If then how do u explain Islam religion ? Do you think only Christianity is affected by modern advents and need to go for compromise for its existence?
      I would say ur reading is really foolishness... sorry to say

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago