Categories: Kerala

കെ.ആര്‍.എല്‍.സി.സി. ജനറല്‍ കൗണ്‍സിലിന് നാളെ  നെയ്യാറ്റിന്‍കരയില്‍ തുടക്കമാവും

പൗരത്വ ബില്ലും, സഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യവും ചര്‍ച്ചയാവും

അനിൽ ജോസഫ്

നെയ്യാറ്റിൻകര: കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്‍.എല്‍.സി.സി.) വാര്‍ഷിക ജനറല്‍ കൗണ്‍സിലിന് നാളെ   നെയ്യാറ്റിന്‍കരയില്‍ തുടക്കം. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ ‘അധികാര പങ്കാളിത്തം നീതിസമൂഹത്തിന്’ എന്ന പ്രമേയമാണ് ചര്‍ച്ചചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന സമരങ്ങളെക്കുറിച്ചും, ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന പാര്‍ലമെന്റിലെയും നിയമസഭയിലെയും പ്രാതിനിധ്യം ഒഴിവാക്കിയതിനെതിരെയുള്ള സമരങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. ഉദ്ഘാടനസമ്മേളനം, പ്രതിനിധിസമ്മേളനം, നെയ്യാറ്റിന്‍കര രൂപതയിലെ 12 ഇടവകകളിലുള്ള സന്ദര്‍ശനം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും സമ്മേളനത്തില്‍ ഉണ്ടാകും.

നാളെ രാവിലെ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ കേരളത്തിലെ 12 രൂപതകളിലെയും രൂപതാധ്യക്ഷന്‍മാരുടെ പ്രത്യേക യോഗം നടക്കും. ശനിയാഴ്ച രാവിലെ 10-നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍, എം.വിന്‍സെന്റ് എം.എല്‍.എ., നെയ്യാറ്റിന്‍കര നഗരസഭാ അധ്യക്ഷ ഡബ്ല്യു.ആര്‍. ഹീബ എന്നിവര്‍ പ്രസംഗിക്കും. പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യത്തിനെ സമ്മേളനത്തില്‍ ആദരിക്കും. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉപഹാരം നൽകും. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുമോദനപ്രസംഗം നടത്തും.

പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കു വൈസ് പ്രസിഡന്റുമാരായ ഷാജി ജോര്‍ജ്, ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍, ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.തോമസ് തറയില്‍, ആന്‍റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ആന്‍റണി നൊറോണ എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ വിഷയങ്ങളില്‍ പി.ആര്‍. കുഞ്ഞച്ചന്‍, പ്ലാസിഡ് ഗ്രിഗറി, ഡോ. ചാള്‍സ് ലിയോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കേരളത്തിലെ 12 ലത്തീന്‍ രൂപതയില്‍നിന്നുള്ള മെത്രാന്മാരും, വൈദികരും, സന്യസ്ത അല്മായ പ്രതിനിധികളുള്‍പ്പെടെ 200 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കെ.എല്‍.സി.എ., സി.എസ്.എസ്, കെ.എല്‍.സി.ഡബ്ല്യു.എ., ഡി.സി.എം.എസ്., കെ.സി.വൈ.എം. എന്നീ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ സന്നിഹിതരായിരിക്കും.

ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കരയില്‍ നടന്ന സമുദായ സംഗമത്തിന്റെ തുടര്‍പരിപാടികളും യോഗം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മോണ്‍.ജി.ക്രിസ്തുദാസും, ജനറല്‍ കണ്‍വീനര്‍ ആറ്റുപുറം നേശനും അറിയിച്ചു.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago