Categories: Kerala

വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാരം ശ്രീ.വാണിദാസ് എളയാവൂരിന്

സ്വന്തം ലേഖകൻ

കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത ഏർപ്പെടുത്തിയ വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാരം ശ്രീ.വാണിദാസ് എളയാവൂരിന്. ദേശം ആദരിച്ച അധ്യാപകനും മതേതരത്തിന്റെ പ്രവാചകനുമായ വാണിദാസ് എളയാവൂരിന് ശ്രീ.കെ.സുധാകരൻ എം.പി. പുരസ്കാരം സമർപ്പിച്ചു.

ആധുനിക കാലഘട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖച്ഛായയായ വിശുദ്ധ മദർ തെരേസ കാലഘട്ടത്തിന്റെ പ്രവാചകയാണെന്നും മദറിന്റെ ജീവിതവും പ്രവർത്തനവും ആധുനിക സമൂഹത്തിന് എന്നും പ്രചോദനവും മാതൃകയുമാണെന്നും കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത ഏർപ്പെടുത്തിയ വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എൽ.സി.എ. കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റെണി ചടങ്ങിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ.മാർട്ടിൻ രായപ്പൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സ്വാമി കൃഷ്ണാനന്ദ ഭാരതി, അനസ് മൗലവി, മോൺ.ദേവസി ഈരത്തറ, എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ആശംസകൾ നേർന്നു കൊണ്ട് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആൻറണി നൊറോണ, കെ.ആർ.എൽ.സി.സി. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ദീന സേവന സഭ മദർ ജനറൽ സിസ്റ്റർ എമീസ്റ്റീന DSS, സി.ജയചന്ദ്രൻ, ജോൺ ബാബു, ബ്രദർ ജേക്കബ്, കെ.എച്ച്.ജോൺ എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago