Categories: Daily Reflection

തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം

ഈ നോമ്പുകാലം എന്റേതെന്നുള്ളതൊക്കെ നഷ്ടപ്പെടുത്താം, അവന്റേതെന്നുള്ളതൊക്കെ എന്നിൽ ജീവിക്കട്ടെ...

നിയമാ 30, 15-20
ലൂക്കാ 9, 22- 25

ഇതാ നിന്റെ മുന്നിൽ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു” (30,15). ഒന്നാം വായനയിലും സുവിശേഷത്തിലും ജീവനെയും മരണത്തെയും കുറിച്ച് പറഞ്ഞിട്ട്, ഒരു തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നമുക്ക് മുന്നിൽ വച്ചിരിക്കുന്നു. ജീവനെ തിരഞ്ഞെടുക്കുകയെന്നാൽ “കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുക” എന്നർത്ഥം. ഒറ്റവാക്കിൽ പറഞ്ഞാൽ, ജീവനെ തിരഞ്ഞെടുക്കുകയെന്നു പറഞ്ഞാൽ ദൈവഹിതമനുസരിച്ചു ജീവിക്കുകയെന്നർത്ഥം. എങ്കിൽ മരണമെന്താണ് ? എന്റെ ഹിതമനുസരിച്ചു ജീവിക്കുക, തന്നിഷ്ടമനുസരിച്ചു ജീവിക്കുകഎന്ന് സാരം. “പാപത്തിന്റെ വേതനമാണ് മരണ”മെന്ന് പൗലോസ് അപ്പോസ്തോലൻ പഠിപ്പിക്കുന്നുണ്ട് (റോമാ 6, 22).

ദൈവഹിതമനുസരിച്ചു ജീവിക്കാതെ, തന്നിഷ്ടമനുസരിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ മരണം സംഭവിച്ചു തുടങ്ങി. അതിനാൽ ജീവൻ ലഭിക്കാൻ ദൈവഹിതമനുസരിച്ചു ജീവിക്കാൻ തുടങ്ങാം . ലൂക്കാ 9, 24-ൽ പറയുന്നു, “സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും”. എന്നുപറഞ്ഞാൽ, ഈ ലോകത്തിനുവേണ്ടിയും , എന്റെ ആഗ്രഹത്തിനുവേണ്ടിയും ജീവിക്കാൻ തുടങ്ങുമ്പോൾ മരണം സംഭവിക്കുന്നു, ജീവൻ നഷ്ടമാകുന്നു. എന്നാൽ വചനം തുടർന്ന് പറയുന്നു, “എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കുന്നു”.

ജീവൻ നമുക്ക് നൽകുവാൻ വേണ്ടിയാണു ക്രിസ്തു മരിച്ചത്. മനുഷ്യകുലം രക്ഷിക്കപ്പെടാൻ വേണ്ടി അവൻ പാപമായിമാറി; 2 കോറി. 5, 21 ൽ പറയുന്നു, “പാപമറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി മാറ്റി”. ക്രിസ്തുവിന്റെ മരണത്തിലൂടെ നമ്മൾ നീതീകരിക്കപ്പെട്ടവരായി മാറി, നിത്യജീവൻ സ്വന്തമാക്കി കഴിഞ്ഞു. ആയതിനാൽ, മരണത്തെ നേടാത്തവരായി മാറാൻ, പാപമായി മാറിയ ക്രൂശിതൻ കാണിച്ച കുരിശിന്റെ വഴിയേ നടന്ന്, അനുദിനം ലോകത്തിനുമുന്നിൽ പലതിനോടും ഒരു ‘NO’ പറയാൻ പഠിക്കാം. അത് നിന്റെ ഇഷ്ടങ്ങളുടെ മരണമാണ്. ഈ ലോകത്തോടുള്ള പാപത്തോടുള്ള അകൽച്ചയാണ്. എന്നാൽ അത് നിന്നിൽ ദൈവഹിതങ്ങൾ ജീവിക്കലും നിത്യജീവിതത്തോടുള്ള അടുക്കലുമാണ്. അതോടൊപ്പം ക്രിസ്തുവിലൂടെ നിത്യജീവിതത്തിനു കൂടാവകാശം കരസ്ഥമാക്കലുമാണ്.

ഈ നോമ്പുകാലം എന്റേതെന്നുള്ളതൊക്കെ നഷ്ടപ്പെടുത്താം, അവന്റേതെന്നുള്ളതൊക്കെ എന്നിൽ ജീവിക്കട്ടെ. കാരണം, “ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തുപ്രയോജനം?

vox_editor

Share
Published by
vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago