Categories: Kerala

തീരദേശത്ത് നിന്ന് മത്സ്യ തൊഴിലാളികളെ കുടിയൊഴിപ്പിക്കരുത്; കെ.സി.വൈ.എം.കൊച്ചി രൂപത

കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ ജാഗ്രത സദസ് നടത്തി...

ജോസ്‌ മാർട്ടിൻ

കൊച്ചി: തീരദേശത്ത് നിന്ന് മത്സ്യ തൊഴിലാളികളെ കുടിയൊഴിപ്പിക്കരുതെന്ന ആവശ്യത്തിലുറച്ച്‌ കെ.സി.വൈ.എം.കൊച്ചി രൂപതയും. തീരദേശ പരിപാലന വിജ്ഞാപനത്തിന്റെയും, തീര സംരക്ഷണത്തിന്റേയും പശ്ചാത്തലത്തിൽ നില നിൽക്കുന്ന അനിശ്ചിതാവസ്ഥകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ ജാഗ്രത സദസ് നടത്തി. കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി. ജെ. തോമസ് യോഗം ഉദ്ഘാടനം ചെയ്തു.

തീരസംരക്ഷണത്തിന്റെ പേരിൽ തീരദേശത്ത് താമസിക്കുന്ന മത്സ്യ തൊഴിലാളികളെ കുടിയൊഴിപ്പിക്കരുത് എന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ ആവശ്യപ്പെട്ടു. തീരദേശ പരിപാലന വിജ്ഞാപനം നടപ്പിൽ വരുത്തുമ്പോൾ കേരളത്തിൽ 25 ശതമാനത്തോളം ജനങ്ങൾ താമസിക്കുന്ന തീരദേശ ഗ്രാമങ്ങളുടെ ആശങ്കകൾ പരിഹരിക്കുവാൻ കേന്ദ്ര-സംസ്ഥാ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കെ.സി.വൈ.എം. രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന, പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതി കൺവീനർ റ്റി. എ. ഡാൾഫിൻ, ജോബി പനക്കൽ, ഫാ.എബിൻ സെബാസ്റ്റ്യൻ, ഫാ.അനൂപ് പോൾ, സെൽജൻ കുപ്പശ്ശേരി, ടെറൻസ് തെക്കേകളത്തുങ്കൽ, സെബിൻ ചിറ്റാട്ടുതറ തുടങ്ങിയവർ പ്രസംഗിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

9 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago