Categories: Kerala

കെ.സി.ബി.സി. ജീവന്റെ സംരക്ഷണം സന്യാസിനികളുടെ കൂട്ടായ്മ നാളെ നെയ്യാറ്റിന്‍കര രൂപതയില്‍

സന്യാസിനികൾക്ക്‌ വേണ്ടിയാണ് ഏകദിന പഠന ശിബിരം സംഘടിപ്പിച്ചിരിക്കുന്നത്...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കെസിബിസിയുടെ കുടുംബ പ്രേക്ഷിത ശുശ്രൂഷ പ്രൊലൈഫ് സമിതി എന്നിവയുടെ നേതൃത്വത്തില്‍ നാളെ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ജീവന്‍റെസംരക്ഷണം എന്ന പേരില്‍ സന്യാസിനികളുടെ കൂട്ടായ്മ നടക്കും. കെസിബിസിയുടെ തിരുവനന്തപുരം മേഖലയില്‍ ഉള്‍പ്പെടുന്ന പാറശാല നെയ്യാറ്റിന്‍കര തിരുവനന്തപുരം (ലത്തീന്‍, മലങ്കര) കൊല്ലം, പുനലൂര്‍ മാവേലിക്കര രൂപതകളിലെ സന്യാസിനികൾക്ക്‌ വേണ്ടിയാണ് ഏകദിന പഠന ശിബിരം സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടി രാവിലെ 10 ന് നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ കൊല്ലം ബിഷപ്പും കെസിബിസി കുടുംബ പ്രേക്ഷിത ചെയര്‍മാനുമായ ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.

നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നെയ്യാറ്റിന്‍കര രൂപത കുടുംബ പ്രേക്ഷിത കമ്മിഷന്‍ ഡയറക്ടര്‍ ഫാ.ജോസഫ് രാജേഷ്, കെസിബിസി കുടുബ പ്രേക്ഷിത കമ്മിഷന്‍ സെക്രട്ടറി ഡോ.എ ആര്‍ ജോണ്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍. വി പി ജോസ്, പ്രോലൈഫ് റിജണല്‍ പ്രസിഡന്‍റ് ആന്‍റണി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

വിവിധ വിഷയങ്ങളില്‍ 3 സെമിനാറുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

15 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago