Categories: Vatican

ഇറ്റലിയിലെ വൈദീകർക്ക് പാപ്പായുടെ അഭിനന്ദനവും പ്രോത്സാഹനവും

വൈദീകർ തങ്ങളിലെ അപ്പോസ്തോലിക തീക്ഷ്ണത ഈ പകർച്ചവ്യാധിയെ നേരിടുന്നതിനായി ആത്മാർത്ഥതയോടെ ഉപയോഗിക്കുന്നു...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: കൊറോണാ വൈറസിനെ നേരിടുന്നതിൽ ഗവണ്മെന്റിനോടും ജനത്തോടും ചേർന്ന് പ്രവർത്തിക്കുന്നതിന് ഇറ്റലിയിലെ വൈദീകർക്ക് പാപ്പായുടെ അഭിനന്ദനവും പ്രോത്സാഹനവും. ലൊംബാർഡിയയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ തനിക്ക് ആശ്വാസവും സന്തോഷവും നൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇന്ന് ത്രികാല പ്രാര്‍ത്ഥനയുടെ തുടക്കത്തിൽ ലൈവ് സ്ട്രീമിലൂടെ വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.

വൈദീകർ തങ്ങളിലെ അപ്പോസ്തോലിക തീക്ഷ്ണത ഈ പകർച്ചവ്യാധിയെ നേരിടുന്നതിനായി ആത്മാർത്ഥതയോടെ ഉപയോഗിക്കുന്നതായി പാപ്പാ പറഞ്ഞു. വ്യത്യസ്തമായ രീതികളിൽ വൈദീകർ തങ്ങളുടെ സേവനം ലഭ്യമാക്കി, ജനത്തോടൊപ്പം ആയിരിക്കുന്നുവെന്നും, ഒറ്റപ്പെട്ട് കഴിയുന്നവരെ തേടി വൈദീകർ അവരുടെ അടുത്തേയ്ക്ക് പോകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഇന്ന് മിലാനിലെ ആർച്ച്ബിഷപ്പ് ഒരു ക്ലിനിക്കിൽ രോഗികൾക്കുവേണ്ടിയും, ഈ പകർച്ചവ്യാധിയെ നേരിടുന്നതിനായി അക്ഷീണം പ്രവർത്തിക്കുന്ന ഡോക്‌ടർമാർക്ക്‌ വേണ്ടിയും, നേഴ്സുമാർക്കുവേണ്ടിയും, മറ്റ് സന്നദ്ധപ്രവർത്തകർക്ക് വേണ്ടിയും ദിവ്യബലിയർപ്പിച്ചുവെന്നും, ആർച്ച്ബിഷപ്പ് തന്റെ ജനത്തോടൊപ്പമുണ്ടെന്നും പാപ്പാ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആർച്ച്ബിഷപ്പ് മിലാൻ കത്തീഡ്രലിന്റെ മുകളിൽ കയറി പരിശുദ്ധമാതാവിന്റെ തിരുസ്വരൂപത്തെ നോക്കി പ്രാർഥിച്ചതും പാപ്പാ ഓർമ്മിപ്പിച്ചു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

6 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

21 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago