Categories: Kerala

ലോക് ഡൗൺ – എല്ലാരൂപതകൾക്കും സ്വീകാര്യമാകുന്ന കർശന നിർദ്ദേശങ്ങളുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

ദേവാലയത്തിൽ പ്രവേശിക്കുന്നത് നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങൾ...

ഫാ.ദീപക് ആന്റോ

തിരുവനന്തപുരം: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള സംസ്ഥാനം മുഴുവൻ ലോക്ക് ഡൗൺ ചെയ്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് പിൻതുണയുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത. വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നത് നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

മാർച്ച് 31 വരെ വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നതു കർശനമായി നിരോധിക്കണമെന്നും, ലോക് ഡൗ നിയന്ത്രണങ്ങളെ തുടർന്ന് നിത്യാഹാരത്തിനും മരുന്നിനും വകയില്ലാതെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കണമെന്നും, ഇതിനായി ഇടവക ഫണ്ടിൽ നിന്നും തുക ചെലവഴിക്കണമെന്നും ഇടവക വികാരിമാർക്കായി അതിരൂപത നൽകിയ സർക്കുലറിൽ പറയുന്നു. നിർദ്ധനരെ സഹായിക്കാൻ ഇടവകയ്ക്ക് കഴിയാത്ത പക്ഷം അക്കാര്യം ഫെറോന അതിരൂപതാ നേതൃത്വങ്ങളെ അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു.

ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദിഷ്ട ക്വാറന്റൈൻ കാലയളവിൽ ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. ക്വാറന്റൈൻ കാലയളവിൽ അതിരൂപതയുടെ ചില ഭാഗങ്ങളിൽ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാട്ടി ഇത്തരക്കാരെ പൊതുനന്മയെ കരുതി നിയന്ത്രണങ്ങൾക്ക് വിധേയരാവാൻ  പ്രേരിപ്പിക്കണമെന്നും ഇടവക വികാരിമാരോട് ആഹ്വാനം ചെയ്യുന്നുണ്ട്.

ലോകം കൊറോണ ഭീതിയിൽ കരകയറാൻ നടത്തുന്ന ശ്രമങ്ങളോട് സർക്കാരിനും അതിരൂപതാ നേതൃത്വത്തിനും ഒപ്പം നിന്ന് പ്രവർത്തിക്കാനും എല്ലാ ശ്രമങ്ങളോടും സഹകരിക്കാനും  അതിരൂപതാ വിശ്വാസികൾ തയ്യാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് എം.സൂസപാക്യം കത്തിൽ ആവശ്യപ്പെട്ടു.

വീട്ടിൽ ഇരുന്ന് കുടുംബമായി പ്രാർത്ഥിക്കുകയും, ഓൺലൈൻ മാധ്യമങ്ങൾ വഴിയുള്ള ദിവ്യബലി, ആരാധന തുടങ്ങിയവായിൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കുക.

കാത്തലിക് വോക്‌സിൽ എല്ലാദിവസവും വൈകുന്നേരം 6 മണിക്ക് ദിവ്യബലിയുണ്ടായിരിക്കും, കൂടാതെ ഞായറാഴ്ചകളിൽ രാവിലെ 7 മണിക്കും 9 മാണിക്കും ദിവ്യബലിയുണ്ടായിരിക്കും.

https://www.youtube.com/channel/UCBIEwv7STRy3oGZc-7qfPEw

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago