Categories: Diocese

ലോക്ഡൗണില്‍ ആശങ്ക വേണ്ട പ്രതീക്ഷയുളള നല്ലദിനങ്ങള്‍ നമുക്കായി കാത്തിരിക്കുന്നു; ബിഷപ് വിന്‍സെന്‍റ് സാമുവല്‍

ലോക്ഡൗണില്‍ ആശങ്ക വേണ്ട പ്രതീക്ഷയുളള നല്ലദിനങ്ങള്‍ നമുക്കായി കാത്തിരിക്കുന്നു; ബിഷപ് വിന്‍സെന്‍റ് സാമുവല്‍

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: കോവിഡ് 19 കാരണം ഉണ്ടായ ലോക്ഡൗണില്‍ ആശങ്ക വേണ്ട, പ്രതീക്ഷയുളള നല്ലദിനങ്ങള്‍ നമുക്കായി കാത്തിരിക്കുന്നുവെന്ന് ബിഷപ് വിന്‍സെന്‍റ് സാമുവല്‍. ദേവാലയങ്ങളില്‍ പ്രാര്‍ഥിക്കാന്‍ എത്താന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഭവനങ്ങളില്‍ പ്രാത്ഥനകള്‍ മുടക്കരുതെന്ന് ബിഷപ് ആവശ്യപെട്ടു. ഈസ്റ്റര്‍ ജാഗരണത്തോടെ നെയ്യാറ്റിന്‍കര രൂപതയില്‍ വിശുദ്ധവാരത്തിന് സമാപനമായി.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കുരുത്തോല ഞായര്‍ മുതല്‍ ഈസ്റ്റര്‍ പാതിരാ കുര്‍ബാനവരെ പൂര്‍ണ്ണമായും ജനരഹിത ദിവ്യബലികളാണ് അര്‍പ്പിക്കപെട്ടത്. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ലിന്റെ നേതൃത്തില്‍ ശനിയാഴ്ച രാത്രി 11 മണി മുതലാണ് ഈസ്റ്റര്‍ ദിനത്തിലെ പ്രധാനപെട്ട ശുശ്രൂഷയായ ഈസ്റ്റര്‍ ജാഗരണം നടന്നത്. കോവിഡ് 19 ന്റെ വ്യാപനം കാരണം നിരാശവേണ്ടെന്നും പിതാവ്‌ പറഞ്ഞു.

ബിഷപ്സ് ഹൗസ് ചാപ്പലില്‍ നടന്ന തിരുകര്‍മ്മളില്‍ രൂപത വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, സെക്രട്ടറി ഫാ.രാഹുല്‍ലാല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തിരുകര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്കായി രൂപതയുടെ ന്യൂസ് പോര്‍ട്ടലായ കാത്തലിക് വോക്സ് തത്സമയ സംപ്രേക്ഷണവും ഒരുക്കിയിരുന്നു.

vox_editor

Recent Posts

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

7 mins ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

22 mins ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

31 mins ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago