Categories: Kerala

കോവിഡിന്റെ പശ്ചാത്തലത്തിൽ വേറിട്ട സേവന രീതിയുമായി കൊച്ചി നസ്രത്ത് തിരുക്കുടുംബ ദേവാലയം

ആയിരം രൂപ വീതം, മുപ്പത്തിരണ്ടര ലക്ഷം രൂപയാണ് ബി.സി.സി. യൂണിറ്റ് കണ്‍വീനര്‍മാര്‍വഴി മൂന്നു ഘട്ടങ്ങളിലായി ഇടവകാ അംഗങ്ങളിൽ എത്തിച്ചത്...

ജോസ് മാർട്ടിൻ

കൊച്ചി: കൊച്ചി രൂപതയിലെ പശ്ചിമ കൊച്ചി നസ്രത്ത് തിരുക്കുടുംബ ഇടവക കോവിഡിന്റെ പശ്ചാത്തലത്തിൽ വേറിട്ട സേവന രീതിയുമായി പ്രത്യേക ശ്രദ്ധനേടുകയാണ്. പള്ളിയില്‍ നേര്‍ച്ചകളായും സംഭാവനകളായും ലഭിച്ച തുകമുഴുവനും ഇടവകയിലെ 2700 ഓളം വരുന്ന ഇടവക അംഗങ്ങൾക്ക് ഈ പ്രതിസന്ധിയുടെ ഘട്ടത്തിൽ സഹായ ഹസ്തമായിമാറുകയാണ്. ആയിരം രൂപ വീതം, മുപ്പത്തിരണ്ടര ലക്ഷം രൂപയാണ് ബി.സി.സി. യൂണിറ്റ് കണ്‍വീനര്‍മാര്‍വഴി മൂന്നു ഘട്ടങ്ങളിലായി ഇടവകാ അംഗങ്ങളിൽ എത്തിച്ചത്.

സഹവികാരിമാരായ ഫാ.എഡ്വിൻ മെൻഡസ്, ഫാ.ജോർജ് സെബിൻ തറേപ്പറമ്പിൽ, ഫൈനാൻസ് കമ്മിറ്റി അംഗംങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. കൂടാതെ, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ നേര്‍ച്ചസദ്യക്കായി സമാഹരിച്ച അഞ്ചര ലക്ഷം രൂപ സംഭാവനയായി തന്നവര്‍ക്കു തന്നെ മടക്കിനല്‍കിയെന്ന് ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ കാത്തലിക് വോക്ക്സിനോട് പറഞ്ഞു.

അതോടൊപ്പം, യുവജന സംഘടനയായ കെ.സി.വൈ.എം.ന്റെ സഹായത്തോടെ ഇടവകയിലെയും പരിസര പ്രദേശങ്ങളിലെയും ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്യുകയും, ചെറുപുഷ്പം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഫേസ് മാസ്ക്കുകൾ നിർമിച്ച് പൊതു സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകുകയും ചെയ്തു. കൂടാതെ, കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിവഴി ലഭിച്ച പലവ്യഞ്ജണ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്.

പശ്ചിമ കൊച്ചിയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ഇടവകയാണ് നസ്രത് തിരുക്കുടുംബ ദേവാലയം.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

9 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago