Categories: Diocese

കെ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ “അഗ്രി ചലഞ്ച് 2K20”

രജിസ്ട്രേഷൻ മെയ് 24 മുതൽ ആരംഭിച്ചു, ജൂൺ 5 വരെ ഓൺലൈനിൽ...

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: ലോക്ക് ഡൗൺ സമയത്ത് വീട്ടിലായിരിക്കുന്ന യുവജനങ്ങൾക്ക്‌ വേണ്ടി, യുവജനങ്ങൾക്കിടയിൽ വിഷരഹിതമായ ഭക്ഷണസംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിൻകര രൂപതാ തലത്തിൽ ജൈവ പച്ചക്കറി തോട്ട നിർമ്മാണ മത്സരത്തിന് തുടക്കം കുറിക്കുന്നു. രജിസ്ട്രേഷൻ മെയ് 24 മുതൽ ആരംഭിച്ചു, ജൂൺ 5 വരെ ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

വീട്ടുമുറ്റം, ടെറസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന പച്ചക്കറി ഇനങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. രാസവളങ്ങൾ ഉപയോഗിക്കുവാൻ പാടില്ല. വാഴ പോലുള്ള ഫലവർഗങ്ങളും ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും പച്ചക്കറികളുടെ കൂട്ടത്തിൽ പരിഗണിക്കുകയില്ല.15 വയസ്സു മുതൽ 30 വയസ്സു വരെയുള്ള യുവജനങ്ങൾക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കുക. സ്ഥല പരിമിതി മറികടക്കാൻ മോഡേൺ (ഹൈടെക് ) രീതിയിലുള്ള വ്യത്യസ്തമായ കൃഷിരീതികൾ അവലംബിക്കാവുന്നതാണ്.

രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരത്തിൽ പങ്കെടുക്കുന്നവർ ഡിജിറ്റൽ കാർഡ് സ്വന്തമാക്കേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് കൃഷി ആരംഭിക്കുന്നതിനുള്ള വിത്തും, ഗുണമേന്മയുള്ള വിത്തു ലഭിക്കുന്ന സ്റ്റോറുകളുടെ വിവരവും നൽകുന്നതായിരിക്കും. കൃഷിക്കായി വിദഗ്ദരുടെ ക്ലാസുകളും, നൂതന കൃഷി രീതികളും പരിചയപ്പെടുത്തുന്നതായിരിക്കും

കെ.സി.വൈ.എം. ന്റെ ഈ അഗ്രി ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് അതിനോടനുബന്ധിച്ച് മറ്റു മൽസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. അപ്ഡേഷൻസ് ഫേസ്ബുക്ക് പേജ് വഴിയും, വാട്ട്സാപ്പ് വഴിയും നൽകും, അപ്ഡേഷൻസ് നഷ്ട്ടമാകാതിരിക്കാൻ പേജ് ലൈക്ക് ചെയ്യുക.

https://www.facebook.com/KCYMNeyyattinkaraDiocese/

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago