Categories: Kerala

ഗ്രീൻ പാരിഷ് പ്രോജക്റ്റിന് കാഞ്ഞിരപ്പള്ളിയിലെ തരകനാട്ടുകുന്ന് പള്ളിയിൽ തുടക്കം

പള്ളികൾക്ക് വെബ്‌സൈറ്റിൽ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്...

ജോസ് മാർട്ടിൻ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ നസ്രാണി റിസേർച്ച് സെന്റർ, കേരളത്തിലെ പള്ളികൾ പ്രകൃതി രമണീയം ആകുന്നതിന് വേണ്ടി തയ്യാറാക്കിയ ഗ്രീൻ പാരിഷ് പ്രൊജക്റ്റ്‌, തരകനാട്ടുകുന്ന് ഇടവക വികാരി ഫാ.ജോസഫ് കുന്നത്തുപുരയിടം ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ താല്പര്യമുള്ള കേരളത്തിലെ എല്ലാ പള്ളികളിലും, രണ്ടാം ഘട്ടത്തിൽ ഇടവകയിൽ നിന്നും ഭവനങ്ങളിലേക്കുമാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.

വിവിധയിനം ഫലവൃക്ഷങ്ങൾ, പള്ളിക്കാവശ്യമായ പൂക്കൾ പള്ളിയിൽ നിന്നും ഉല്പാദിപ്പിക്കാൻ സഹായകരമാകുന്ന പോളിഹൗസ്, തേനീച്ച കൃഷി, ആയുർവേദ ചെടികൾ ഇവ എല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ള മാസ്റ്റർ പ്ലാനും, തുടർപരിശീലനങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാണ്.

പ്രൊജക്റ്റ്‌ ഡയറക്ടർ ഫാ.വർഗീസ് കാക്കലിലിനൊപ്പം ഈ മേഖലയിൽ പരീക്ഷണങ്ങൾ നടത്തുന്ന, ഡോ.സണ്ണി ജോർജ്ജായിരിക്കും പ്രൊജക്റ്റ്‌ ടീമിനെ മുമ്പോട്ട് നയിക്കുക. താല്പര്യമുള്ള പള്ളികൾക്ക് http://www.nazraniresearch.com എന്ന വെബ്‌സൈറ്റിൽ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ചടങ്ങിൽ വച്ച്, സമർപ്പിത ജീവിതത്തിൽ താൻ ശുശ്രുഷ ചെയ്തിട്ടുള്ള പള്ളികളിലെല്ലാം പ്രകൃതിക്ക് സംഭാവന ചെയ്ത ജോസഫ് കുന്നത്തുപുരയിടമച്ചനെ, നസ്രാണി റിസേർച്ച് സെന്റർ ഡയറക്ടർ റവ.ഡോ. ജെയിംസ് ചവറപ്പുഴ അച്ചനും, ഡോ.സണ്ണി ജോർജും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

13 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago