Categories: Kerala

മതബോധന അധ്യാപകർക്ക് ക്ഷേമനിധി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം

ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്ഷേമപദ്ധതികളുടെ വിഹിതം ലഭ്യമാക്കണമെന്നും ആവശ്യം...

സ്വന്തം ലേഖകൻ

കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മദ്രസ അധ്യാപകർക്ക് ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത് പോലെ, കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലെ മതബോധന അധ്യാപകർക്കും ക്ഷേമനിധി ഫണ്ട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും, വകുപ്പ് മന്ത്രി ഡോ.കെ ടി ജലീലിനും നിവേദനം നൽകി. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഫണ്ട് വകയിരുത്തുമ്പോൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും കാര്യമായ പരിഗണന നൽകണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്.

നിലവിൽ ഫണ്ട് വിതരണം ചെയ്യുന്നതിൽ അനുവർത്തിച്ചു പോരുന്ന 80:20 അനുവാദം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ല എന്നും, ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്ഷേമപദ്ധതികളുടെ വിഹിതം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇതിനുമുമ്പ് നൽകിയിട്ടുള്ള നിവേദനങ്ങൾ പരിഗണനയിലിരിക്കെയാണ് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ് എന്നിവർ സംയുക്തമായി നൽകിയ കത്തിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കത്തിന്റെ പൂർണ്ണ രൂപം

vox_editor

View Comments

  • വശ്വാസ പരിശീലനം ഒരു തൊഴിലായി ഗണിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമോ ? ഉണ്ടായാൽ നിയമനം അവകാശങ്ങൾ തുടങ്ങിയവയിൽ നിബസനകൾക്ക് നിർബന്ധിതമാകും. സർക്കാർ ഉദ്യോഗസ്ഥരും സമർധരായ ചെറുപ്പക്കാരും മാറി നിൽക്കേണ്ടിവരും. ഇത് പരിശീലനത്തിന്റെ നവീകരണെയും ആധുനീകവത്കകരണെത്തെയും പിന്നോട്ടിച്ചേക്കാം..

    • ക്രൈസ്തവ മത പ്രബോധനത്തിന് വേണ്ടിയും ന്യൂനപക്ഷ വകുപ്പിൽ നിന്ന് ഫണ്ട് വകയിരുത്തണം എന്നത് ദീർഘനാളത്തെ ആശയമാണ്.
      ന്യൂനപക്ഷ വിഭാഗത്തിൽ തന്നെ ചില മതങ്ങൾക്ക് വേണ്ടി ഫണ്ട് വകയിരുത്തുന്നതു പോലെ കത്തോലിക്കാമതബോധന ത്തിനുവേണ്ടിയുളള പ്രവർത്തനങ്ങൾക്കും ഫണ്ട് മാറ്റിവയ്ക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ സമ്മർദ്ദം ഉണ്ടാക്കുക എന്നതാണ് ആണ് ഈ നിവേദനം കൊണ്ട് ഉദ്ദേശിക്കുന്നത്. ക്ഷേമ പദ്ധതികൾ സാമൂഹ്യക്ഷേമപദ്ധതികൾ ആയും നിശ്ചയിക്കാം. തൊഴിലായി കണക്കാക്കേണ്ടി വരുന്ന ഘട്ടം മാത്രമാകുന്ന തരത്തിലുള്ള ക്ഷേമനിധികൾ / പദ്ധതികൾ എന്നത് മാത്രമല്ല അജണ്ട. 80:20 എന്ന അനുപാതത്തിൽ ഇപ്പോൾ നൽകിവരുന്ന വിതരണ രീതി മാറ്റത്തിന് വിധേയമാക്കണം എന്നതാണ് പ്രധാന അജണ്ട. മദ്രസ അധ്യാപകർ മുഴുവൻസമയ തൊഴിൽ പോലെ കാണുന്നവർ ആയിരിക്കാം. ഇവിടെ മറ്റൊരു രീതിയിൽ നിബന്ധനകളോടെ ക്ഷേമപദ്ധതികൾ രൂപീകരിക്കാം. അത് തൊഴിലെടുക്കുന്ന വർക്കുള്ള ക്ഷേമനിധി തന്നെ ആകണം എന്നില്ല. ഏതുതരത്തിലുള്ള ക്ഷേമപദ്ധതിയും ചർച്ചകൾ ആരംഭിച്ചാൽ രൂപീകരിക്കാവുന്നതേ യുള്ളൂ എന്നാണ് അഭിപ്രായം. എല്ലാ ക്ഷേമ പദ്ധതികൾക്കും നിബന്ധനകൾ ഉണ്ടാകും. ആവശ്യമുള്ളവർ ചേർന്നാൽ മതി എന്ന നിലപാടും എടുക്കാം. ഉദ്യോഗപരമായി വിലക്കുള്ളവർക്ക് അതിൽ ചേരാതെയും ഇരിക്കാം.
      Advt. Sherry

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 hour ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

12 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

12 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

13 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

13 hours ago