Categories: Kerala

അഗതികള്‍ക്കായി ജീവിതം ഒഴിഞ്ഞ് വെച്ച സിസ്റ്റര്‍ നിക്കോള്‍ നിര്യാതയായി

ഏറെക്കാലം വിശുദ്ധ മദര്‍തെരേസക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്...

അനിൽ ജോസഫ്

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പാത പിന്‍തുടര്‍ന്ന് അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതം ഒഴിഞ്ഞ് വെച്ച സിസ്റ്റര്‍ നിക്കോള്‍ റാഞ്ചിയില്‍ നിര്യാതയായി, 61 വയസായിരുന്നു. 36 വര്‍ഷം കൊല്‍ക്കത്ത കേന്ദ്രമാക്കി സേവനം ചെയ്ത സിസ്റ്റര്‍ ഏറെക്കാലം വിശുദ്ധ മദര്‍തെരേസക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ, ഏറെക്കാലം കൊല്‍ക്കത്ത റീജിണല്‍ സുപ്പീരിയറായി സേവനം ചെയ്ത സിസ്റ്റര്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ സ്ഥാപക കൂടിയായ വിശുദ്ധ മദര്‍ തെരേസയുടെ വിശുദ്ധ പദവിയിലേക്കുളള യാത്രയില്‍ കൂടെ നിന്ന് പ്രവര്‍ത്തിച്ച സന്യാസിനിയാണ്.

തിരുവനന്തപുരം അതിരൂപതയിലെ  കൊച്ചുത്തുറ ഇടവകയുടെ ആദ്യ സമര്‍പ്പിതകൂടിയായ സിസ്റ്റര്‍ 2020 ജനുവരിയില്‍ പത്ത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം സ്വന്തം നാടായ പൂവാര്‍ കൊച്ചുത്തുറയില്‍ എത്തിയിരുന്നു. അപ്പോൾ സിസ്റ്റര്‍ മദര്‍ തെരേസയുടെ നാമധേയത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലും സന്ദർശനം നടത്തിയിരുന്നു. തുടര്‍ന്ന്, ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് റീജിയന്റെ സുപ്പീരിയറായി നിയമിതയായ സിസ്റ്റര്‍ അഗതികള്‍ക്കായുളള സേവനത്തിനിടെയാണ് കടുത്ത ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച മരണമടഞ്ഞത്.

മദര്‍ തെരേസയുടെ നാമധേയത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയം സന്ദർശിച്ചപ്പോൾ

1959-ല്‍ ജനിച്ച സിസ്റ്റര്‍ പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് പൂവാര്‍ ഹൈസ്കൂളിലായിരുന്നു. 1977-ല്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ 1981-ല്‍ വ്രദവാഗ്ദാനം നടത്തി. പൂവാര്‍ ജയശീലി  വിലാസം ബംഗ്ലാവില്‍ പരേതരായ എ.പി.ജോസഫിന്റെയും ഫിലോമിനയുടെയും മകളാണ്. മരിയ ഗ്ലോറി, പരേതരായ സ്റ്റെല്ല, സേവ്യര്‍, ജെനോബി തുടങ്ങിയവരാണ് സഹോദരങ്ങള്‍.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

16 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 day ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago