Categories: Kerala

വൈദീകരും സന്യസ്തരും ജാഗ്രതൈ

ഒരു ചാരിറ്റി ഫണ്ട് തരാനായി ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ സംഘം പ്രവർത്തിക്കുന്നത്...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണാക്കാലം ലോകത്തെ മുഴുവൻ വലിയ പ്രതിസന്ധിയിലാക്കിയിട്ടും, ആ പ്രതിസന്ധിയെ തന്നെ ഫ്രോഡ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു സംഘം ലോകത്തിന്റെ പല ഇടങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ട്. കൊറോണയുടെ വരവോടെ കഷ്ടതയിലായിരിക്കുന്ന പ്രദേശത്തിന് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നു, ഒരു ചാരിറ്റി ഫണ്ട് തരാനായി ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ സംഘം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഈ സംഘങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നത് വൈദീകരെയും സന്യാസ സമൂഹങ്ങളെയുമാണ്. കേരളത്തിന്റെ പലയിടങ്ങളിലുമുള്ള വൈദീകരെ ഇവർ സമീപിച്ചിട്ടുണ്ട്.

ഇവരുടെ പ്രവർത്തന രീതി ആരെയും ഒരുനിമിഷം ഭ്രമിപ്പിക്കും, അറിയാതെ വിശ്വസിച്ച് പോവുകയും ചെയ്യും. പ്രധാനമായും വാട്ട്സ്ആപ്പ്, മെസ്സഞ്ചർ എന്നിവയിലൂടെയാണ് നിങ്ങളെ സമീപിക്കുക. എങ്ങനെയാണ് നമ്പറുകൾ സംഘടിപ്പിക്കുകയെന്നാൽ രൂപതാ ഡിറക്ടറിയിൽ നിന്നോ, രൂപതാ വെബ്‌സൈറ്റിൽ നിന്നോ ആയിരിക്കും. അതുകൊണ്ടുതന്നെ കൃത്യമായും വൈദീകരെ ബോധ്യപ്പെടുത്താൻ കഴിയുന്ന രീതിയിൽ അവർ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. ഇതിനോടകം തന്നെ കേരളത്തിലെ പത്തിൽ അധികം വൈദീകരെ ഇവർ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷവും പ്രളയവുമായി ബന്ധപ്പെട്ട് ഈ സംഘം പല വൈദികരെയും സമീപിക്കുകയും ചിലർക്കൊക്കെ പണം നഷ്ടമാവുകയും ചെയ്തിരുന്നു, സംഭവിച്ചതിലെ നാണക്കേട് കാരണം ആരും പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, ഇത്തവണയും ഈ സംഘം പ്രവർത്തനം ആരംഭിച്ചു എന്നറിഞ്ഞതോടെ ചിലരെങ്കിലും സഹോദര വൈദീകരോട് ഇതിനു പിന്നിലെ ചതി വെളിപ്പെടുത്തിയിട്ടുണ്ട്. പറ്റിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago